Skip to content

chithrodayamflashnews.com

November 28, 2026 4:46 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

12 കോടിയിൽ വിശ്വഭംരൻ ആദ്യം സഫലമാക്കുന്നത് ഏറെ നാളത്തെ സ്വപ്നം; സഹായം ചെയ്യുമോ എന്ന ചോദ്യത്തിനും മറുപടി

വിഷു ബമ്പർ ഒന്നാം സമ്മാനം ആലപ്പുഴയ്ക്ക് ആണെന്ന് അറിഞ്ഞ് രാത്രി ടിക്കറ്റ് നോക്കുമ്പോഴാണ് താനാണ് വിജയിയെന്ന് മനസിയായതെന്ന് വിശ്വംഭരൻ. ആലപ്പുഴ പഴവീട് സ്വദേശിയായ വിശ്വംഭരൻ (76)​ മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനാണ്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ബാങ്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്തിട്ടുണ്ടായിരുന്നു. വിഷു ബമ്പറിൽ ലഭിച്ച പണം ഉപയോഗിച്ച് ഏറെ നാളത്തെ സ്വപ്നമായ വീട് വയ്ക്കുമെന്നാണ് വിശ്വംഭരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

വീട്ടിലേക്ക് സഹായം ചോദിച്ച് ആരെങ്കിലും വന്നാൽ എന്ത് ചെയ്യുമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ചെറിയ ചിരിയോടെ ചെറിയ സഹായങ്ങൾ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണ് വിശ്വാംഭരൻ. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും ഇതിന് മുൻപ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ലോട്ടറി അടിച്ച വിവരം മനസിലാക്കുന്നത്. ഇന്ന് രാവിലെ ആലപ്പുഴയിലെ തൃക്കാർത്തിക ഏജൻസിയിലെത്തി വിവരം പറയുകയായിരുന്നു. ലോട്ടറി ഉടനെ ബാങ്കിൽ ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില്ലറ വിൽപനക്കാരിയായ പഴവീട് സ്വദേശി ജയയുടെ കടയിൽ നിന്നാണ് വിശ്വംഭരൻ ടിക്കറ്റ് എടുത്തത്.രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ജയ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കടയിൽ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവർ ഉണ്ടെന്നും അവരിൽ ആരെങ്കിലും ആയിരിക്കാം എടുത്തതെന്നും അവർ വ്യക്തമാക്കിയിരുന്നു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6