Skip to content

chithrodayamflashnews.com

November 28, 2026 4:45 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വീണ്ടും പോലീസിന് നാണക്കേട്! സി.ഐ.യും എസ്.ഐ.യും കൈക്കൂലിയായി വാങ്ങിയത് 18 ലക്ഷം.

മലപ്പുറം:ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ സി.ഐ.യ്ക്കും എസ്.ഐ.യ്ക്കും എതിരേ പോലീസ് കേസെടുത്തു.
മലപ്പുറം വളാഞ്ചേരി സി.ഐ.സുനില്‍ദാസ്, എസ്.ഐ. ബിന്ദുലാല്‍ എന്നിവർക്കെതിരേയാണ് തിരൂർ ഡിവൈ.എസ്.പി. കേസ് രജിസ്റ്റർ ചെയ്തത്. ക്വാറിയില്‍നിന്ന് സ്ഫോടകവസതുക്കള്‍ പിടികൂടിയ കേസിലാണ് ഇരുവരും 18 ലക്ഷം രൂപ ഭൂവുടമയില്‍നിന്ന് കൈക്കൂലി വാങ്ങിയത്.

മാസങ്ങള്‍ക്ക് മുമ്ബാണ് വളാഞ്ചേരിയിലെ ക്വാറിയില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത്. ഈ സംഭവത്തില്‍ ഭൂവുടമയ്ക്കെതിരേ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്. ആകെ 22 ലക്ഷം രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. ഇതില്‍ പത്ത് ലക്ഷം രൂപ എസ്.ഐ.യും എട്ട് ലക്ഷം രൂപ സി.ഐ.യും വാങ്ങിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബാക്കി നാല് ലക്ഷം രൂപ ഇടനിലക്കാരനും സ്വന്തമാക്കി.

സംഭവത്തില്‍ തിരൂർ ഡിവൈ.എസ്.പി. നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരേ തെളിവ് ലഭിച്ചിരുന്നു. തുടർന്നാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർചെയ്തത്. കേസില്‍ രണ്ടുപേരെയും വൈകാതെ അറസ്റ്റ് ചെയ്തേക്കും. ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയുമുണ്ടാകും.

ദിവസങ്ങള്‍ക്ക് മുമ്ബ് അങ്കമാലിയില്‍ ഗുണ്ടകളുടെ വിരുന്നില്‍ ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ള പോലീസുകാർ പങ്കെടുത്തത് വലിയ ചർച്ചയായിരുന്നു. ഈ സംഭവത്തിന്റെ നാണക്കേട് മാറുംമുമ്പാണ് പോലീസ് ഉദ്യോഗസ്ഥരുടെ കൈക്കൂലി കേസും പുറത്തുവരുന്നത

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6