Skip to content

chithrodayamflashnews.com

November 28, 2026 4:45 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കെഎസ്ആര്‍ടിസി ബസിലെ പ്രസവം;ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി കെബി ഗണേഷ്‌കുമാര്‍; കുഞ്ഞിന് സ്‌നേഹ സമ്മാനം

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവസരോചിതമായി ബസ് ആശുപത്രിയിലെത്തിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് തൊട്ടില്‍പ്പാലത്തേയ്ക്ക് പോയ ബസില്‍ വച്ചായിരുന്നു യാത്രക്കാരിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
ഉടന്‍തന്നെ ബസ് തൃശൂര്‍ അമല ആശുപത്രിയിലേക്ക് തിരിച്ചു. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്‌സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു.തൃശൂര്‍ തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.
അവസരോചിതമായ ഇടപെടലിന് കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം യൂണിറ്റിലെ ഡ്രൈവര്‍ എവി ഷിജിത്ത്, കണ്ടക്ടര്‍ ടിപി അജയന്‍ എന്നിവരെയാണ് ഗതാഗത മന്ത്രി നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്. അഭിനന്ദനാര്‍ഹവും മാതൃകാപരവുമായ സേവനം അനുഷ്ഠിച്ച ഇരുവര്‍ക്കും അഭിനന്ദന പത്രവും കെഎസ്ആര്‍ടിസിയുടെ സത്സേവന പുരസ്‌കാരവും നല്‍കുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ആര്‍ടിസി ബസില്‍ ജനിച്ച കുഞ്ഞിന് മന്ത്രിയുടെ സ്‌നേഹ സമ്മാനവും കൈമാറി. കെഎസ്ആര്‍ടിസി അധികൃതരാണ് ആശുപത്രിയിലെത്തി സമ്മാനം കൈമാറിയത്. കുഞ്ഞിനും അമ്മയ്ക്കും തുടര്‍ ചികിത്സ സൗജന്യമായിരിക്കുമെന്ന് അമല ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6