Skip to content

chithrodayamflashnews.com

November 29, 2026 10:38 pm

പ്രഭാത വാർത്തകൾ

2023 | ഫെബ്രുവരി 6 | തിങ്കൾ |

മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശി മരിച്ചു നാലുപേർക്ക് പരിക്ക്

    റാസൽഖൈമ: വിനോദസഞ്ചാര കേന്ദ്രമായ ജബൽ ജൈസ് സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലപ്പുറം സ്വദേശി മരിച്ചു.കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിയെ ഗുരുതര പരിക്കുകളോടെ റാക് സഖർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചക്ക്​ 12.30നായിരുന്നു അപകടം.

    കൂടത്തായി കൊലപാതക കേസിൽ വഴിത്തിരിവ്


    പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസിൽ വന്‍ വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയതിൽ 4 മൃതദേഹാവിശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ദേശിയ ഫോറന്‍സിക് ലാബ് റിപ്പോർട്ട്. അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്.

    ചൈനയുടെ 138 വാതുവയ്പ് ആപ്പുകളും 94 വായ്പാ ആപ്പുകളും ഇന്ത്യയില്‍ നിരോധിച്ചു.

    കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.

    ഫൊറൻസിക് ലാബിലെ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി


    കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിൽ പുറത്തുവന്ന കേന്ദ്ര ഫൊറൻസിക് ലാബിലെ പരിശോധന ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെജി സൈമൺ. കൊല്ലപ്പെട്ട 4 പേരുടെയും ശരീരത്തിൽ മരണ കാരണമായ സയനൈഡോ മറ്റ് വിഷാംശങ്ങളോ ഇല്ലെന്നാണ് ഫൊറൻസിക് പരിശോധന ഫലം. സംസ്ഥാനത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചപ്പോഴും നാലു മൃതദേഹങ്ങളിൽനിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ലെന്ന് സൈമൺ ചൂണ്ടിക്കാട്ടി. ഇതു കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സൈമൺ പറഞ്ഞു.

    കളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതു നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന്റെ പേരില്‍.

    സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണം തുടങ്ങി. കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാന്‍ ദത്തെടുത്ത് ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കിച്ച ദമ്പതികള്‍ക്കു നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മെഡിക്കല്‍ കോളജ് സൂപ്രണ്ടും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്.

    പർവേസ് മുഷറഫ് അന്തരിച്ചു


    പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് അന്തരിച്ചു. 81 വയസായിരുന്നു. ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 മുതൽ 2008 വരെ പാക്കിസ്ഥാൻ പ്രസിഡന്‍റായിരുന്നു. ഏറെ കാലമായി നാഡിവ്യൂഹങ്ങളെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. കാർഗിൽ യുദ്ധ സമ‍യത്ത് പാക്കിസ്ഥാന്‍റെ സൈനിക മേധാവിയായിരുന്നു.

    വിവാദ പ്രസ്താവനയുമായി ഡി.സി.സി പ്രസിഡന്‍റ്


    കാട്ടാനശല്ല്യത്തിനെതിരെ രൂക്ഷപ്രതികരണവുമായി ഇടുക്കി ജില്ലാ ഡി.സി.സി പ്രസിഡന്‍റ് സി പി മാത്യൂ. കാട്ടാന ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചിട്ടുള്ളത് ഇടുക്കിയിൽ ആണ്. അക്രമകാരികളായ കാട്ടാനകളുടെ തിരുനെറ്റിക്ക് വെടിവെയ്ക്കാൻ അറിയാവുന്ന സുഹൃത്തുക്കളെ ഞങ്ങൾക്കറിയാം. വേണ്ടി വന്നാൽ അവരെ വരുത്തിച്ച് നാട്ടിലിറങ്ങുന്ന ഇത്തരം അക്രമകാരികളെ വെടി വെച്ച് കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു.

    ഈയിടെ ശസ്ത്രക്രിയക്കു വിധേയയായ അര്‍ബുദരോഗിയായ സ്ത്രീയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു.

    വിമാനത്തില്‍ മുകളിലെ ക്യാബിനിലേക്കു ബാഗ് വയ്ക്കാന്‍ സഹായം ആവശ്യപ്പെട്ടതിനാണു തന്നെ ഇറക്കിവിട്ടതെന്നാണു മീനാക്ഷി സെന്‍ ഗുപ്ത എന്ന യാത്രക്കാരി അമേരിക്കന്‍ എയര്‍ലൈന്‍സിനെതിരേ പരാതി നല്‍കിയത്. ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    പാ​കി​സ്ഥാ​ൻ അ​തി​രൂ​ക്ഷ​മാ​യ ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യി​ലേ​ക്ക്


    പാ​കി​സ്ഥാ​ൻ അ​തി​രൂ​ക്ഷ​മാ​യ ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്ന് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ മു​ന്ന​റി​യി​പ്പ്. ഇ​ക്കാ​ര്യം അ​റി​യി​ച്ച് ഓ​യി​ൽ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സ​ർ​ക്കാ​രി​നു ക​ത്തു ന​ൽ​കി. പാ​കി​സ്ഥാ​നി രൂ​പ​യു​ടെ മൂ​ല്യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​വു​ന്ന ഇ​ടി​വ്, ക​മ്പ​നി​ക​ളെ ന​ഷ്ട​ത്തി​ൽ നി​ന്നു ന​ഷ്ട​ത്തി​ലേ​ക്കെ​ത്തി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യു​മു​ണ്ടാ​കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ ഇ​ന്ധ​നം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കു രാ​ജ്യം വൈ​കാ​തെ എ​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

    നിർത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ ഇടിച്ച് തലകീഴായി മറിഞ്ഞു. യാത്രക്കാർക്ക് നിസ്സാര പരിക്ക്

      ആലുവ: പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ച കാര്‍ തലകീഴായി മറിഞ്ഞു. ആലുവ പാലസിന് സമീപം ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്.

      രണ്ടിടത്ത് ആനയിടഞ്ഞു


      എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞു. എറണാകുളത്ത് പെരുമ്പാവൂരിനടുത്ത് കൊളക്കാട് ഗണപതി ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 11 മണിയോടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തിൽ പാപ്പാൻ ജിത്തുവിന് പരിക്കേറ്റിട്ടുണ്ട്. തൃശൂരിൽ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടയിലും ആന ഇടഞ്ഞു. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. ഉടൻ തന്നെ ആനയെ തളക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ആനപ്പുറത്തിരുന്നവർ താഴേക്ക് ചാടി രക്ഷപെട്ടു.

      കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിച്ചു


      ദേശിയ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിച്ചു. കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിനൽ ഇന്‍ഫോർമേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളുമാണ് ഇന്ത്യയിൽ നിരോധിച്ചത്. കഴിഞ്ഞ 2 വർഷമായി സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് ചൈനീസ് ആപ്പുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ് കേന്ദ്ര സർക്കാർ. ഇതിനോടകം 100 കണക്കിന് ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്.

      സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ കയത്തില്‍വീണ് യുവാവ് മരിച്ചു

        ഇടുക്കി അടിമാലി: മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിനോദ സഞ്ചാരിയായ യുവാവ് കയത്തില്‍ വീണ് മരിച്ചു. ഞായറാഴ്ച വൈകീട്ട്മൂന്നരയോടെയാണ് അപകടം. സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ എല്ലക്കല്‍ വഴി ചുനയംമാക്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.

        ഉലക്ക കൊണ്ടടിയേറ്റ യുവാവ് മരിച്ചു


        കൊല്ലം തൃക്കരുവയിൽ അമ്മാവൻ ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു. തൃക്കരുവ മണലിക്കട വാർഡിൽ വാടകയ്ക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്. സംഭവത്തിൽ കരുവ സ്വദേശിയും ബിനുവിന്‍റെ അമ്മാവനുമായ വിജയകുമാറിനെ (48) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.

        കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ


        സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. മഞ്ചേരി മുൻ എംഎൽഎ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്‌തീൻ കുരിക്കളാണ് അറസ്റ്റിലായത്. മഞ്ചേരി സ്വദേശിയായ ബിനീഷ് മൂസയെ ആക്രമിച്ചെന്ന കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.

        ശൈ​ശ​വ വി​വാ​ഹ​ത്തി​നെ​തി​രേ അ​സമിൽ വ്യാപക പരിശോധന


        ശൈ​ശ​വ വി​വാ​ഹ​ത്തി​നെ​തി​രേ അ​സം സ​ർ​ക്കാ​ർ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 2170. ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 4074 കേ​സു​ക​ൾ. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ പു​രോ​ഹി​ത​രും ഖാ​സി​ക​ളു​മാ​യി 52 പേ​രു​ണ്ടെ​ന്നും അ​സം പൊ​ലീ​സ്. സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ശൈ​ശ​വ വി​വാ​ഹം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണു മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ദേ​ശി​ച്ച​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രേ പോ​ക്സോ ഉ​ൾ​പ്പെ​ടെ വ​കു​പ്പു​ക​ൾ ചു​മ​ത്തു​മെ​ന്ന് ഡി​ജി​പി ജി.​പി. സി​ങ് അറിയിച്ചു.

        വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ വെളിപ്പെടുത്തൽ


        കളമശേരി മെഡിക്കൽ കോളെജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ആരോപണവുമായി നടപടി നേരിട്ട അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽ കുമാർ. സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍റെ നിര്‍ദേശപ്രകാരമാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. വിവാദമായപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാൻ ചിലർ ശ്രമിക്കുകയാണ്. നിർദേശപ്രകാരം സർട്ടിഫിക്കറ്റ് വാങ്ങി നൽകുക മാത്രമാണ് താൻ ചെയ്തത്. സർട്ടിഫിക്കറ്റിനുള്ള പൂരിപ്പിച്ച ഫോം ആശുപത്രി ജീവനക്കാരനാണ് തനിക്ക് തന്നതെന്നും അനിൽകുമാർ വെളിപ്പെടുത്തി. ഡോ.ഗണേഷ് മോഹൻ മുന്‍പും വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ട്. ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകി. ഇതിന്‍റെ എല്ലാ രേഖകളും തന്‍റെ കൈവശം ഉണ്ട്.

        വീണ്ടും ശൈശവ വിവാഹം


        മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം. 17 വയസുള്ള പെൺകുട്ടിയെ 26 കാരന്‍ വിവാഹം കഴിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും വരനെതിരെയും കേസെടുത്തു. പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ഇയാൾക്കതിരെ പോക്സോ വകുപ്പും ചുമത്തി. കഴിഞ്ഞ മാസം ഇടമലക്കുടിയിലും ഇത്തരത്തിൽ ശൈശവ വിവാഹം നടന്നിരുന്നു. 16 കാരിയെ 47 കാരനാണ് വിവാഹം കഴിച്ചത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തുകയും കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റുകയുമായിരുന്നു.

        ഇ​ന്ധ​ന സെ​സ് കുറച്ചേക്കും


        സം​സ്ഥാ​ന ബ​ജ​റ്റി​ൽ പു​തി​യ​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ 2 രൂ​പ ഇ​ന്ധ​ന സെ​സ് വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രു രൂ​പ​യാ​യി കു​റ​ച്ചേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ആ​ലോ​ച​ന തു​ട​ങ്ങി. ബ​ജ​റ്റ് ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​യു​മ്പോ​ൾ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ത​ന്നെ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കും.

        സഹകരണ ബാങ്കിൽ ജീവനക്കാരന്‍റെ ക്രമക്കേട്


        പന്തളം സഹകരണ ബാങ്കിൽ ജീവനക്കാരന്‍റെ ക്രമക്കേട്. ബാങ്കിൽ പണയംവെച്ച 70 പവൻ സ്വർണം ജീവനക്കാരൻ കൈക്കലാക്കി സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ പണയംവെച്ചു. അർജുൻ പ്രമോദാണ് തിരിമറി നടത്തിയത്. സ്വർണം പണയംവെച്ചവർ തിരിച്ചെടുക്കാൻ വന്നപ്പോഴാണ് തിരിമറി പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ അർജുനാണ് സ്വർണം എടുത്തതെന്ന് കണ്ടെത്തി.

        ചൈനീസ് ബലൂൺ അമേരിക്ക വെടിവെച്ച് വീഴ്ത്തി


        അമേരിക്കന്‍ ആകാശത്ത് ചാരവൃത്തിക്കായി ഉപയോഗിച്ചതെന്ന് കരുതുന്ന ചൈനീസ് ബലൂൺ അമേരിക്ക വെടിവെച്ച് വീഴ്ത്തി. സൗത്ത് കരാലൈന തീരത്തിനടുത്ത് അറ്റലാറ്റിക് സമുദ്രത്തിന് മുകളിൽ ബലൂൺ പ്രവേശിച്ചപ്പോഴാണ് അമേരിക്കന്‍ സൈന്യം യുദ്ധ വിമാനങ്ങളിലെ മിസൈൽ ഉപയോഗിച്ച് വെടിവെച്ച് വീഴ്ത്തിയത്.

        മയക്കുമരുന്നുമായി പിടിയിൽ


        രാത്രികാലങ്ങളിൽ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വില്പന നടത്തിവന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. സംഘത്തലവൻ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി കുണ്ടുകാടൻ ഫായിസ് (28) എന്ന കൂമൻഫായിസ്, കൂട്ടാളി നെടിയിരുപ്പ് സ്വദേശി മങ്ങാട്ടുപറമ്പ് മുഹമ്മദ് അർഷാദ് നബീൽ(24) എന്നിവരാണ് പിടിയിലായത്.

        വിക്ഷേപണം ഇന്ത്യയിൽനിന്ന്‌


        നാസയുമായി ചേർന്ന്‌ ഐഎസ്‌ആർഒ നിർമിച്ച ഭൗമനിരീക്ഷണ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ത്യയിൽനിന്ന്‌. നാസ ഐഎസ്‌ആർഒ സിന്തറ്റിക്‌ അപെർചർ റഡാർ (നിസാർ) സെപ്തംബറിൽ വിക്ഷേപിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. വിക്ഷേപണത്തിനായി ഇത്‌ മാസാവസാനം അമേരിക്കയിൽനിന്ന്‌ ഇന്ത്യയിലെത്തിക്കും.

        തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ച്‌ യെദ്യൂരപ്പ


        കർണാടകത്തിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷനുമുമ്പേ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ച്‌ ബിജെപി നേതാവ്‌ ബി എസ്‌ യെദ്യൂരപ്പ. ഏപ്രിൽ 10നും 12നും മുമ്പായി തെരഞ്ഞെടുപ്പ്‌ നടക്കുമെന്നാണ്‌ ബിജെപി എക്‌സിക്യൂട്ടീവ്‌ യോഗത്തിൽ യെദ്യൂരപ്പ പ്രഖ്യാപിച്ചത്‌. ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു.

        അദാനി ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കും


        ഓഹരി ഇടപാടിലെ തട്ടിപ്പ്‌ പുറത്തുവന്നതോടെ പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിന്റെ കണക്കുകൾ കോർപറേറ്റുകാര്യ മന്ത്രാലയം പരിശോധിക്കുന്നു. കോർപറേറ്റുകാര്യ ഡയറക്ടർ ജനറലിന്റെ ഉത്തരവിലാണ്‌ അദാനിഗ്രൂപ്പിന്റെ ധനരേഖകൾ പരിശോധിക്കുമെന്ന വിവരമുള്ളത്. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതി സസൂക്ഷ്‌മം നിരീക്ഷിക്കുകയാണ്‌. യഥാസമയം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

        സംസ്ഥാന വ്യാപകമായി ഗുണ്ടകൾ കസ്റ്റഡിയിൽ


        സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ പൊലീസ് നടത്തിയ റെയ്‌ഡിൽ നൂറുകണക്കിന് ഗുണ്ടകൾ കസ്റ്റഡിയിൽ. ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് പ്രത്യേക ഓപ്പറേഷൻ നടത്തിയത്. നാനൂറോളം ക്രിമിനലുകൾ കസ്റ്റഡിയിലായി. തലസ്ഥാനത്ത് മാത്രം 113 ഗുണ്ടകൾ പിടിയിലായി. ഒളിവിൽ കഴിഞ്ഞിരുന്ന അനൂപ് ആന്റണി, അന്തർ സംസ്ഥാന മോഷ്‌ടാവ് ജാഫർ എന്നിവരും പിടിയിലായിട്ടുണ്ട്. തിരുവനന്തപുരം റൂറലിൽ 181 പേർ പിടിയിലായി. കോഴിക്കോട് നഗരത്തിലും നിരവധി ഗുണ്ടകൾ പിടിയിലായി. 69 പേരെ അറസ്റ്റ് ചെയ്‌തു.
        കോഴിക്കോട് റൂറൽ പരിധിയിൽ 147 പേർ കരുതൽ തടങ്കലിലാണ്. കോട്ടയത്ത് കാപ്പാ ചുമത്തി നാടുകടത്തപ്പെട്ട അഞ്ച് ഗുണ്ടകൾ ഉൾപ്പെടെ നൂറിലേറെ ക്രിമിനലുകളെ കരുതൽ തടങ്കലിൽ ആക്കി. പാലക്കാട് ജില്ലയിൽ നടന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി 165 വീടുകളിൽ പ്രത്യേക പരിശോധന നടത്തി. 137 പേരെ കസ്റ്റഡിയിലെടുത്തു. 130 കേസുകൾ രജിസ്റ്റർ ചെയ്‌തു. പത്തനംതിട്ടയിൽ 81 പേരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശ്ശൂർ റൂറലിൽ 92 പേരെ കരുതൽ തടങ്കലിലാക്കി. വാറണ്ട് പ്രതികളിൽ 37 പേരെ കസ്റ്റഡിയിലെടുത്തു.

        സ്ഫോടനത്തില്‍ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്

        തമിഴ്നാട്ടില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ സ്ഫോടനത്തില്‍ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്. അബദ്ധത്തില്‍ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ചെന്നൈ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന്റെ ഇരു കൈകളും സ്ഫോടനത്തില്‍ തകർന്നു.

        യുവതി തീ കൊളുത്തി മരിച്ച നിലയിൽ


        യുവതിയെ ഭർത്യഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ മൂത്തേരി ദീപുവിന്‍റെ ഭാര്യ സ്‌മിതയെ (45) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളുരുവിൽ താമസമാക്കിയ സ്മിത ഒരാഴ്ച മുമ്പാണ് ഭർതൃഗൃഹത്തിൽ എത്തിയത്. വീടിന്‍റെ മുകൾ നിലയിലെ ബാത്ത് റൂമിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

        കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം


        യാത്രയില്‍ കുട്ടികള്‍ നിര്‍ബന്ധമായി ഹെല്‍മറ്റ് ധരിക്കുകയും, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുകയും ചെയ്യണമെന്നു കേരള പൊലീസ്. കുട്ടികള്‍ വാഹനം ഓടിക്കുന്നതു 35000 രൂപ പിഴയും, രക്ഷിതാവിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും കിട്ടാവുന്ന കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

        പുഴയിൽ വിനോദ സഞ്ചാരിയെ കാണാതായി


        മൂന്നാർ മുതിരപ്പുഴയാറിൽ വീണ് വിനോദ സഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് കാണാതായത്. ശ്രീനാരായണ പുരത്തെ ചുനയംമാക്കൽ കുത്തിന് സമീപത്ത് വെച്ചാണ് സന്ദീപ് കാൽവഴുതി വെള്ളത്തിലേക്ക് വീണത്.

        0 Comments

        No Comment.

        Whatsapp Image 2024 04 01 At 18.33.29 B82062e6