മുസ്ലീംലീഗ് പ്രവേശനം തള്ളി മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍. ഇടതു മുന്നണിയില്നിന്ന്പോകില്ലെന്നും മുസ്ലീംലീഗിലേക്ക്പോകേണ്ടആവശ്യമില്ലെന്നുംഅഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ദേവര്‍കോവിലിനെ മുസ്ലീം ലീഗിലേക്ക് എത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഒരു സാഹചര്യത്തിലും ഇടതുപക്ഷ മുന്നണിക്ക് പുറത്തുപോകണമെന്ന ചിന്ത ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കുന്നില്ല. മുസ്ലീംലീഗ് മോശമായിക്കൊണ്ടിരി ക്കുന്നസാഹചര്യത്തില് അവരുമായി ബന്ധപ്പെടേണ്ടസാഹചര്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി.
ലീഗ്കേന്ദ്രങ്ങളില്നിന്നാണ് വാര്ത്തകള്വന്നി രിക്കുന്നത്.
ഐഎന്എല്ലില്നിന്ന്പുറത്താക്കപ്പെട്ട ആളുകളാണ് വാര്ത്തക്ക്പിന്നിലെന്നും കെഎം ഷാജിയുമായി ഒരു ബന്ധവുമില്ലെന്നും ദേവർകോവില്‍ കൂട്ടിച്ചേര്‍ത്തു.
ലീഗ് പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെഎംഷാജി ചര്‍ച്ചക്ക് നേതൃത്വംനല്കിയെന്നായിരുന്നു പ്രചാരണം.
No Comment.