തൃശൂരിന് പിന്നാലെ തിരുവനന്തപുരത്തും ബിജെപി മുന്നേറ്റം തുടരുകയാണ്. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ഇരുപത്തിമൂവായിരത്തിന് മുകളിലെ വോട്ടോടെ ലീഡ് നിലനിര്‍ത്തി മുന്നോട്ടു പോകുമ്പോള്‍ ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം.
ശശി തരൂർ നാലാമതും എംപിയായി എത്തുമെന്ന പ്രതീക്ഷയിൽ ആഘോഷത്തിനൊരുങ്ങിയിരിക്കുമ്പോഴാണ് രാജീവിന്റെ അപ്രതീക്ഷിത മുന്നേറ്റം. ശശി തരൂരും, രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടക്കുമ്പോൾ പന്ന്യ രവീന്ദ്രനെ ചിത്രത്തിൽ കാണാനേയില്ല.
No Comment.