Skip to content

chithrodayamflashnews.com

November 28, 2026 4:46 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പിലും മിന്നിത്തിളങ്ങിയ മോദി പ്രഭാവത്തിന് ഇത്തവണ മങ്ങലേറ്റപ്പോള്‍ ഉദിച്ചുയർന്നത് രാഹുല്‍ ഗാന്ധി

കഴിഞ്ഞ രണ്ട് ലോക്സഭ തെരഞ്ഞെടുപ്പിലും മിന്നിത്തിളങ്ങിയ മോദി പ്രഭാവത്തിന് ഇത്തവണ മങ്ങലേറ്റപ്പോള്‍ ഉദിച്ചുയർന്നത് രാഹുല്‍ ഗാന്ധി.കഴിഞ്ഞ തവണ വരാണസി മണ്ഡലത്തില്‍നിന്ന് 4,79,505 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ചുകയറിയ മോദിയുടെ ഭൂരിപക്ഷം കുറയാതിരിക്കാൻ ഇത്തവണ പ്രവർത്തകർ ആഞ്ഞു ശ്രമിച്ചെങ്കിലും 1,52,513 ആയി കുത്തനെ കുറഞ്ഞു. ഒരു ഘട്ടത്തില്‍ ആറായിരത്തിലധികം വോട്ടിന് മോദി പിറകില്‍ പോവുക പോലുമുണ്ടായി. മോദി 6,12,970 വോട്ട് നേടിയപ്പോള്‍ മുഖ്യ എതിരാളി കോണ്‍ഗ്രസിലെ അജയ് റായ് 4,60,457 വോട്ട് പിടിച്ചു. 2014ലെ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാള്‍ എതിരാളിയായി എത്തിയപ്പോള്‍ പോലും മോദി 3,71,784 വോട്ടിന്റെ മൂൻതൂക്കം മണ്ഡലത്തില്‍ നേടിയിരുന്നു.
അതേസമയം, ഉത്തർപ്രദേശില്‍ സോണിയ ഗാന്ധി ഒഴിഞ്ഞ റായ്ബറേലിയിലും വയനാട്ടിലും മത്സരത്തിനിറങ്ങിയ രാഹുലിന് രണ്ടിടത്തും മൂന്നര ലക്ഷത്തിലധികമാണ് ഭൂരിപക്ഷം. റായ്ബറേലിയില്‍ 3,90,030 വോട്ടിനാണ് രാഹുല്‍ ജയിച്ചത്. രാഹുല്‍ 6,87,649 വോട്ട് നേടിയപ്പോള്‍ ബി.ജെ.പിയിലെ എതിർ സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങിന് 2,97,619 വോട്ട് മാത്രമാണ് നേടാനായത്. ഉത്തർപ്രദേശില്‍ ഭൂരിപക്ഷത്തിന്റെ കണക്കില്‍ ഒന്നാമതാണ് രാഹുല്‍ ഗാന്ധി.
2004 മുതല്‍ സോണിയ ഗാന്ധി കൈവശംവെക്കുന്ന മണ്ഡലമാണ് റായ്ബറേലി. 2019ല്‍ 1.67 ലക്ഷം വോട്ടുകള്‍ക്കാണ് സോണിയ ഗാന്ധി ജയിച്ചത്. 2014ല്‍ മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തില്‍ 2009ലെ തെരഞ്ഞെടുപ്പിലാണ് സോണിയ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത്. അന്ന് നേടിയ 3.72 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ രാഹുല്‍ മറികടന്നത്.


വയനാട്ടില്‍ ശക്തരായ എതിരാളികളെത്തിയതോടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിർത്താനായില്ലെങ്കിലും 3,64,422 വോട്ടിന്റെ മുൻതൂക്കമാണ് സ്വന്തമാക്കിയത്. രാഹുല്‍ 6,47,445 വോട്ട് നേടിയപ്പോള്‍ തൊട്ടടുത്ത എതിർ സ്ഥാനാർഥിയും സി.പി.ഐ ദേശീയ നേതാവുമായ ആനിരാജ 2,83,023 വോട്ടുമായി രണ്ടാമതെത്തി. കൊട്ടിഘോഷിച്ച്‌ ബി.ജെ.പി രംഗത്തിറക്കിയ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് 1,41,045 വോട്ടുമായി തൃപ്തിപ്പെടേണ്ടിവന്നു.
ഭാരത് ജോഡോ യാത്രയും വിവിധ കക്ഷികളെ കൂടെ നിർത്താനുള്ള ശ്രമങ്ങളും ജനങ്ങളെ ഒന്നിപ്പിക്കലിന്റെ സന്ദേശമുയർത്തിയുള്ള പ്രചാരണവുമെല്ലാം രാഹുലിന്റെ സ്വീകാര്യത ഉയർത്തിയപ്പോള്‍ പ്രധാനമന്ത്രിയെന്ന സ്ഥാനത്തിന്റെ മഹത്വം പോലും മറന്ന് വർഗീയതയില്‍ അഭയം തേടിയ മോദിക്ക് പറയാൻ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6