Skip to content

chithrodayamflashnews.com

Asnap 1409

ഒരുമണിക്കൂർ തുടർച്ചയായി നൃത്തം അവതരിപ്പിച്ച് വേദിയിൽ വിസ്മയം തീർത്ത് സൻവി.

കോതമംഗലം ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിനിയായ സൻവി സന്ദീപ് ഒരു മണിക്കൂർ നൃത്തം ചെയ്ത് ഇന്റർനാഷണൽ ബുക്ക്‌ ഓഫ് റെക്കോർഡ്സ് ൽ ഇടം പിടിച്ചു.

ഇഞ്ചൂർ പള്ളിക്കൽ കാവ് ഭഗവതി ക്ഷേത്രം മകം പൂരത്തോടനുബന്ധിച്ച് നടന്ന കലാപരിപാടി യിലാണ് ഒമ്പതു വയസുകാരി സൻവി യുടെ ഭരതനാട്യക്കച്ചേരി ശ്രദ്ധനേടിയത്.

സൻവി സന്ദീപ്
സൻവി സന്ദീപ്

പിടവൂർ കൃഷ്ണ കലാക്ഷേത്ര സ്കൂൾ ക്ലാസിക്കൽ ഡാൻസിൽ കൃഷ്ണേന്ദുവിന്റെ കീഴിലാണ് ആറുവർഷമായി നൃത്തം അഭ്യസിക്കുന്നത്. ഇതിനോടകം പല നൃത്ത ഇനത്തിലും മികവുപുലർത്തി. കഴിഞ്ഞ എഎസ്ഐഎ സ്‌സി ജില്ലാ മത്സരത്തിൽ നാടോടിനൃത്തത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും, സംസ്ഥാന മത്സരത്തിൽ അഞ്ചാംസ്ഥാനവും എ ഗ്രേഡും നേടി.

കച്ചേരി ഇനത്തിലെ ആദ്യ ഇനമായ അലാരിപ്പ് മുതൽ അവസാന ഇനമായ തില്ലാനവരെ മംഗളത്തോടുകൂടി കളിച്ച് അവസാനിപ്പിച്ചാണ് ഒരുമണിക്കുർ തുടർച്ച യായി കച്ചേരി അവതരിപ്പിച്ചത്.

പിടവൂർ തുരുത്തിക്കാട്ട് സന്ദീപിന്റെയും അഞ്ജലിയുടെയും മകളാണ് ഈ നൃത്തകലാകാരി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6