മുംബൈയില്‍ ഡയപ്പര്‍ ഫാക്ടറിയില്‍വന്‍തീപിടിത്തം; മൂന്ന് നിലകെട്ടിടം കത്തിനശിച്ചു-ഡയപ്പര്‍നിര്‍മ്മാണഫാക്ടറിയിൽ തീപിടിത്തംമുംബൈയില്‍ ഫാക്ടറിയില്‍തീപിടിത്തം. പുലര്‍ച്ചെആറുമണിയോടെയാണ്സംഭവം. ഭിവണ്ടിയിലെ ഡയപ്പര്‍നിര്‍മാണഫാക്ടറിയിലാണ്തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു.ഒരുമണിക്കൂര്‍നീണ്ടപരിശ്രമത്തിന് ഒടുവില്‍ തീയണച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷോര്‍ട്ട് സര്‍ക്യൂട്ട്ആകാംതീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്ന്തന്നെതീഉയരുന്നത് കാണാമായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് വിഭാഗമാണ്തീയണച്ചത്.
No Comment.