വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് വ്യക്തമാക്കിയ കോടതി നോട്ടീസിന്മേൽ മറുപടി നൽകാനും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 10 വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയിൽ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേർ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാണയിലെ ഒരു സെന്ററിൽ നിന്നു മാത്രം 6 പേർക്ക് മുഴുവൻ റാങ്കും ലഭിച്ചിരുന്നു. ഇത്തവണ ഒന്നാം റാങ്കിൽ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്കോർ വളരെ ഉയർന്നതാണ്.
നിരവധി പരിശീലന സ്ഥാപനങ്ങളുമായി ഒത്തുകളി ആരോപിച്ചാണ് കേസ് ഫയൽ ചെയ്തത്.
ഇതിൻ്റെ അടിസ്ഥാനത്തിൽമെഡിക്കൽ അഡ്മിഷൻ നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.
No Comment.