പരാജയത്തെ കുറിച്ച് ആഴത്തിലുള്ള ആത്മപരിശോധന നടത്തുമെന്ന് സിപിഎം പിബി പ്രസ്താവനയില്‍ അറിയിച്ചു.
ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ജനം നൽകിയത്. 400 സീറ്റുകള്‍ നേടുമെന്നായിരുന്നു ബിജെപിയുടെ പ്രചരണം. പക്ഷേ ലഭിച്ചത് 240 മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 63 സീറ്റുകൾ കുറവാണ്.
ഭരണസംവിധാന ങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ വ്യാജ പ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളി എന്നാണ് ഫലം വ്യക്തമാക്കുന്നത്. വര്‍ഗീയതയും വിഭാഗീയതയും ഉയര്‍ത്തി ജനങ്ങളെ വിഘടിപ്പിച്ച് സുരക്ഷിതമായി മുന്നോട്ടുപോകാം എന്ന വ്യാമോഹമാണ് ഇന്ത്യന്‍ ജനത തകര്‍ത്തത്. ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടു.
എന്‍ഡിഎ 43.31 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ഇന്ത്യാ സഖ്യത്തിന് 41.69 ശതമാനം വോട്ടുകള്‍ ലഭിച്ചു. വോട്ടുവിഹിത ത്തിലുള്ള വ്യത്യാസം രണ്ടുശതമാനത്തില്‍ താഴെ മാത്രമാണ്.
മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്, ഹരിയാന, യുപി എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് 38 സിറ്റിങ് സീറ്റുകള്‍ നഷ്ടമായെന്നും ഈ സീറ്റുകളെല്ലാം ഇന്ത്യാ സഖ്യം നേടിയെന്നും ജനങ്ങള്‍ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തെന്നും പിബി വിലയിരുത്തുന്നു.
No Comment.