കൊല്ലം: പൊറോട്ട അമിതമായിനൽകിയതിനെതുടർന്ന്അഞ്ചുപശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെഫാമിലെ പശുക്കളാണ് ചത്തത്. ഇന്നലെ വൈകിട്ട് മുതലാണ് ഓരോ പശുക്കളായി കുഴഞ്ഞുവീണ്തുടങ്ങിയത്. പശുക്കൾക്ക് നൽകിയ തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി ഉൾപ്പെടുത്തിയിരുന്നു.
ജില്ലാവെറ്ററിനറികേന്ദ്രത്തിൽനിന്നുള്ളഎമർജൻസിറസ്പോൺസ്ടീമെത്തിഅവശനിലയിലായകന്നുകാലികൾക്ക് ചികിത്സ നൽകി. ചത്തപശുക്കളുടെപോസ്റ്റ്മോർട്ടവും നടത്തി.
പശുക്കളുടെതീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധംനൽകുമെന്ന് ഫാം സന്ദർശിച്ച മന്ത്രി ജെ.ചിഞ്ചുറാണിപറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടിസ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
No Comment.