Skip to content

chithrodayamflashnews.com

November 28, 2026 4:23 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു 15 മരണം

കൊല്‍ക്കത്തപശ്ചിമ ബംഗാളിലെ ഡാര്‍ജിലിങില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്‌സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

മരിച്ചവരുടെ കുംബത്തിന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

അഗര്‍ത്തലയില്‍ നിന്നും കാഞ്ചന്‍ ജംഗയിലേക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പാസഞ്ചര്‍ ട്രെയിനിന്റെ രണ്ട് ബോഗികള്‍ പൂര്‍ണമായും പാളം തെറ്റി.

ഇരു ട്രെയിനുകളിലെയും ലോക്കോ പൈലറ്റുമാർ മരിച്ചു.ഞായറാഴ്ച പുലർച്ചെ 5.25 മുതൽ തന്നെ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം തകരാറിലായിരുന്നുവെന്നും റെയിൽവേ വെളിപ്പെടുത്തിയിട്ടുണ്ട്.പരുക്കേറ്റ അറുപതു പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ എത്തിച്ചു.

ഓട്ടോമാറ്റിക് സിഗ്നൽ സിസ്റ്റം തകരാറിലായതിനാൽ കാഞ്ചൻജംഗ എക്സ്പ്രസിന് സെക്ഷനിലെ റെഡ് സിഗ്നലുകൾ കണക്കാക്കാതെ യാത്ര ചെയ്യാൻ അനുമതി നൽകിയിരുന്നു.
എന്നാൽ സിഗ്നൽ തെറ്റിച്ച് ചരക്കു തീവണ്ടി എക്സ്പ്രസിലേക്ക് ഇടിച്ചു കയറിയതാണ് അപകട കാരണം.
കാഞ്ചൻ ജംഗ എക്സ്പ്രസിന്‍റെ ഗാർഡ് കോച്ചും രണ്ടു പാഴ്സൽ വാനുകളും പൂർണമായും തകർന്നു. അതു കൊണ്ടു തന്നെ യാത്രക്കാർ ഉണ്ടായിരുന്ന മൂന്നു കോച്ചുകളെ അപകടം കാര്യമായി ബാധിച്ചില്ല. ജനറൽ കംപാർട്മെന്‍റിനെയും അപകടം ബാധിച്ചിട്ടുണ്ട്. തീവണ്ടിക്കടിയിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്ന ദൗത്യം പൂർത്തിയായതായും റെയിൽവേ വക്താവ് വ്യക്തമാക്കി. എൻഡിആർഎഫ്, കരസേന എന്നിവർക്കൊപ്പം നാട്ടുകാരും രക്ഷാദൗത്യത്തിൽ പങ്കാളികളായി

രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേനയെ അപകടസ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6