ബലാത്സംഗക്കേസിൽ മുൻ ജെഡി(എസ്) എംപി പ്രജ്വല് രേവണ്ണയുടെ ജുഡീഷ്യൽ കസ്റ്റഡി ബംഗളൂരു കോടതി ചൊവ്വാഴ്ച 14 ദിവസത്തേക്ക് കൂടി നീട്ടി.42-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി കസ്റ്റഡി നീട്ടിയതിനെ തുടർന്ന് ഇയാളെ പരപ്പന അഗ്രഹാര ജയിലിലേക്ക്കൊണ്ടുപോയി.
പ്രജ്വലിൻ്റെ അമ്മ ഭവാനി രേവണ്ണയ്ക്ക് ജൂൺ 14 വരെ ഇടക്കാല ജാമ്യംഅനുവദിച്ചു. കൂടാതെ ഭവാനി ബംഗളൂരുവിൽ തന്നെതുടരണമെന്ന് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് ഉത്തരവിട്ടു.
മകൻ പ്രജ്വൽ രേവണ്ണയ്ക്കെതിരെ മൊഴിനൽകാതിരിക്കാൻലൈംഗികാതിക്രമത്തിന് ഇരയായമുൻ വീട്ടുജോലിക്കാരിയെതട്ടിക്കൊണ്ടുപോകാൻഗൂഢാലോചന നടത്തിയെന്നാണ് ഭവാനിക്കെതിരെയുള്ള
ആരോപണം.
തട്ടിക്കൊണ്ടുപോകലിന്റെ സൂത്രധാര ഭവാനി
തന്നെയാണെന്നും എസ്ഐടി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്ക്
മുന്നിൽ ഹാജരാകുന്നതിൽ ഇവർ
പരാജയപ്പെട്ടുവെന്നും
സ്പെഷ്യൽ
പബ്ലിക് പ്രോസിക്യൂട്ടർ രവിവർമ
കുമാർ വാദിച്ചു.
കർണാടക സംസ്ഥാന വനിതാ
കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി
ചൗധരിയുടെ ശിപാർശ
പ്രകാരമാണ് പ്രജ്വലിനെതിരായ
കേസുകൾ അന്വേഷിക്കാൻ
കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചത്.
ജർമ്മനിയിൽ ഒരു മാസത്തെ ഒളിവു ജീവിതത്തിനു ശേഷം
33 കാരനായ പ്രജ്വല് രേവണ്ണയെ
മെയ് 31 നാണ്
ബെംഗളൂരുവില
കെംപെഗൗഡ അന്താരാഷ്ട്ര
വിമാനത്താവളത്തിൽ വെച്ച് കർണാടക പോലീസ് സംഘം
അറസ്റ്റ് ചെയ്തത്.
No Comment.