Skip to content

chithrodayamflashnews.com

November 28, 2026 4:23 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്ലസ് വൺ ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും

പ്ലസ് വൺ ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.

3 സപ്ലിമെന്ററി അലോട്ട്മെന്റുകൾ കഴിഞ്ഞുവെന്നും രണ്ട് അലോട്ട്മെന്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജൂലൈ 2ന് സപ്ലിമെന്ററി അപേക്ഷ ക്ഷണിക്കും. 421621 പേരാണ് അപേക്ഷ നൽകിയത്.

മെറിറ്റിൽ 268192 അഡ്മിഷൻ നൽകി.

അലോട്ട്മെന്റ് നൽകിയിട്ടും 77997 പേർ പല കാരണങ്ങളാൽ പ്രവേശനം നേടിയില്ല. ആകെ ഒഴിവുകൾ 113833.

സംസ്ഥാനത്തെ ഇനി പ്രവേശനം നേടാനുള്ളവരുടെ എണ്ണം 26985. കണക്കുകൾ വെച്ചാണ് താൻ മറുപടി പറയുന്നത് എന്നും മന്ത്രി പറഞ്ഞു.

മലപ്പുറത്ത് അക്രമം നടത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ തടസ്സ പ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഉണ്ടാകുന്നത്.

അൺ എയ്ഡഡ് ഒഴിവാക്കിയാൽ 2954 സീറ്റുകൾ മാത്രമാണ് ഒഴിവുകൾ.

മാധ്യമങ്ങൾ പാർവതികരിച്ച് വാർത്തകൾ നൽകുന്നു.

ബാക്കിയുള്ള രണ്ട് അലോട്ട്മെന്റ്കൾ കൂടി കഴിയുമ്പോൾ ഈ കണക്കുകൾ കുറയും.

വിഷയം രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം. ഏറ്റവും കൂടുതൽ ബാച്ചുകൾ ഷിഫ്റ്റ് ചെയ്തത് മലപ്പുറത്താണ്.

ഒന്നാമത്തെ അലോട്ട്മെന്റ് കഴിയുന്നതിന് മുമ്പ് തന്നെ സമരം ആരംഭിച്ചു.

മലപ്പുറത്തെ എല്ലാ എംഎൽഎമാരുമായും സംസാരിക്കും. കണക്കുകൾ ബോധ്യപ്പെടുത്തും എന്നും മന്ത്രി പറഞ്ഞു.

ആഗ്രഹിച്ച ബാച്ചുകളിൽ പ്രവേശനം ലഭിക്കുന്നില്ല എന്നത് പരിഹരിക്കാൻ കഴിയാത്ത വിഷയമാണെന്നും മെരിറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6