Skip to content

chithrodayamflashnews.com

November 29, 2026 8:57 pm

രണ്ടാം വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ ഗോവയിലെത്തി ആഘോഷിച്ച് നടി മഞ്ജു പിള്ള

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. സിനിമയിലും സീരിയലിലും ടെലിവിഷൻ പരിപാടികളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി വർഷങ്ങളായി മഞ്ജുപിള്ള തന്റെ കലാജീവിതം ആരംഭിച്ചിട്ട്. ഇന്ദ്രൻസ് പ്രഥാകഥപാത്രത്തെ അവസ്‌തരിപ്പിച്ച ഹോം എന്ന ചിത്രത്തിലെ മഞ്ജു പിള്ളയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഞ്ജു പിള്ളയുടെ കുട്ടിയമ്മ എന്ന കഥാപാത്രം ശ്രദ്ധ നേടിയതിനൊപ്പം പ്രശംസയും നേടി.

ടെലിവിഷൻ പരിപാടികളിലും പ്രത്യക്ഷപ്പെടുന്ന മഞ്ജു കോമഡി ഷോകളുടെ ജഡ്ജസ് ആയും എത്താറുണ്ട്. കലാരംഗത്ത് സജീവമായ താരത്തിന്റെ കുടുംബ ജീവിതം അത്ര സുഖകരമല്ല എന്നാണ് പുറത്ത് വന്ന വാർത്തകൾ പറയുന്നത്. ഈ അടുത്താണ് ഭർത്താവ് സുജിത്ത് വാസുദേവുമായുള്ള വിവാഹ ബന്ധം താരം അവസാനിപ്പിച്ചത്. ഇക്കാര്യം മഞ്ജു പിള്ള തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. പ്രമുഖ സീരിയൽ നടനായിരുന്നു മഞ്ജു പിള്ളയുടെ ആദ്യ ഭർത്താവ്. ഈ ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ 2000 ത്തിലാണ് സിനിമോട്ടോഗ്രാഫറായ സുജിത്ത് വാസുദേവിനെ വിവാഹം ചെയ്തത്.

അതേസമയം വിവാഹ ബന്ധം വേര്പെടുത്താനുണ്ടായ സാഹചര്യമോ കരണങ്ങളോ താരം പുറത്ത് പറഞ്ഞിട്ടില്ല. കുറെ നാളുകളായി ഭർത്താവുമായി മഞ്ജു അകന്ന് കഴിയുകയായിരുന്നെന്നാണ് വിവരം. ഇപ്പോഴിതാ വിവാഹ മോചന വാർത്തകൾക്ക് പിന്നാലെ ഗോവയിൽ ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

തന്റെ ജീവിതം ഇപ്പോൾ പൂർണമായും താൻ ജീവിക്കുകയാണ് എന്ന തലകെട്ടോടുകൂടിയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗോവൻ ബീച്ചിൽ വളരെ സന്തോഷത്തോടെ ചിരിച്ച് കളിച്ച് നിൽക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6