കോഴിക്കോട് ജില്ലയിൽ വളയത്ത്ഭക്ഷ്യവിഷ ബാധയെന്ന് സംശയം.ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.
മാധ്യമപ്രവർത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയിൽ സജീവൻ്റെയും ഷൈജയുടെയും മകളാണ്. വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവ തീർത്ഥ . ഛർദ്ദിയും വയറിളക്കവും കാരണം കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു.രോഗം മൂർജ്ജിച്ചതിനെ തുടർന്നാണ് ഇന്നലെ കോഴിക്കോട്ടേക്ക് മാറ്റിയത്. . ദേവതീർത്ഥയ്ക്ക് ഒരു സഹോദരിയാണുള്ളത്.
No Comment.