ധര്മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധര്മജൻ ബോള്‍ഗാട്ടി തന്റെ ഭാര്യ അനൂജയ്ക്ക് താലി ചാര്‍ത്തിയത്. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്.
തമാശ വേഷങ്ങളില്‍ തിളങ്ങി നില്ക്കുന്ന ധര്മജൻ ബോള്‍ഗാട്ടി സിനിമയിൽ എത്തുന്നതിന് മുമ്പ് ഒരു ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
രണ്ട് പെണ്മക്കളാണ് ധര്മജൻ ബോള്‍ഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധര്‍മജന്റെ മക്കള്‍. നിരവധി ആരാധകർ ധര്മജന് വിവാഹ ആശംസകള്‍ നേർന്നു.
നടൻ ധര്മജൻ ബോള്‍ഗാട്ടി മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ശ്രദ്ധയാകര്‍ഷിച്ചത്.
പാപ്പി അപ്പച്ച എന്ന ഹിറ്റ് സിനിമയിലൂടെയാണ് ധര്മജൻ ബോള്‍ഗാട്ടി നടനായി അരങ്ങേറുന്നത്.
പാച്ചുവും കോവാലനും, ഓര്‍ഡിനറി, ചാപ്റ്റേഴ്സ് , ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, അരികില്‍ ഒരാള്‍, വസന്തത്തിന്റെ കനല്‍വഴികളില്‍, ഒന്നും മിണ്ടാതെ, ജിലേബി, അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ട്രാൻസ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, കുട്ടനാടൻ മാര്‍പാപ്പ, ആടു ഒരു ഭീകര ജീവിയാണ് എന്നിവയിലും ധര്മ്മജൻ ബോള്‍ഗാട്ടി വേഷമിട്ടു. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധര്മജൻ ബോള്‍ഗാട്ടി ചിരി വേഷങ്ങളിലെത്തി.
ധര്മജൻ ബോള്‍ഗാട്ടി വേഷമിട്ട് ഈ വർഷം പുറത്ത് വന്ന ചിത്രം ദിലീപ് നായകനായ
പവി കെയര്‍ടേക്കറായിരുന്നു.
No Comment.