ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥി ഓം ബിർളയ്ക്കെതിരേ ഇന്ത്യ സഖ്യത്തിനു വേണ്ടി കൊടിക്കുന്നിൽ സുരേഷ് സ്ഥാനാർഥിയാകുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്.
ബുധാഴ്ച രാവിലെ 11 മണിയ്ക്കാണ് തെരഞ്ഞെടുപ്പ്. ഡപ്യൂട്ടി സ്പീക്കർ പദവി വിട്ടു നൽകണമെന്ന് പ്രതിപക്ഷംആവശ്യപ്പെട്ടിരുന്നു.ഭരണകക്ഷിയുമായുള്ളചർച്ചസമവായത്തിലെത്താഞ്ഞതിനെത്തുടർന്നാണ് പ്രതിപക്ഷ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.
മുഖ്യപ്രതിപക്ഷ കക്ഷിയ്ക്ക് ഡപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകുന്നതാണ് കീഴ്വഴക്കം.
എന്നാൽ കഴിഞ്ഞ രണ്ടു തവണയും എൻഡിഎ സർക്കാർ ഇതനുവദിച്ചിരുന്നില്ല. ഇത്തവണ പ്രതിപക്ഷത്തിന് ലോക്സഭയിൽ മെച്ചപ്പെട്ട അവസ്ഥയുള്ളതിനാലാണ് ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തിനു വേണ്ടി ആവശ്യപ്പെട്ടത്.
No Comment.