Skip to content

chithrodayamflashnews.com

November 28, 2026 4:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; ആരോഗ്യവകുപ്പ് ജാഗ്രതയിൽ, സമാന ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

കണ്ണൂരിലെ തോട്ടടയിൽ പതിമൂന്നുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരിച്ചതോടെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിൽ. രണ്ടാഴ്ച മുമ്പ് മരിച്ച പെൺകുട്ടിയുടെ മരണകാരണം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്. സമാന ലക്ഷണങ്ങളോടെ ഒരാൾ കൂടി കോഴിക്കോട് ചികിത്സയിൽ തുടരുന്നുണ്ട്.

13 വയസുകാരി ദക്ഷിണയ്ക്ക് രണ്ടാഴ്ച മുമ്പാണ് ചെറിയ തല വേദന വന്നത്. പിറകെ ഛർദിയും ബാധിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 12 ന് മരണം. കഴിഞ്ഞ ദിവസം പരിശോധന ഫലം എത്തിയതോടെയാണ് മരണകാരണം വ്യക്തമായത്. അമീബിക് മസ്തിഷ്ക ജ്വരം. എങ്ങനെയാണ് രോഗാണ് കുട്ടിയിലെത്തിയത് എന്നതിലാണ് ആശങ്ക. നാല് മാസം മുമ്പ് മൂന്നാറിലേക്ക് ടൂർ പോയിരുന്നു. അന്ന് പൂളിൽ കുളിച്ചതാണ് ഏക സാധ്യത. പക്ഷേ അമീബ ശരീരത്തിലെത്തിയാൽ 5 ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കാണും. ഉടൻ ആരോഗ്യ സ്ഥിതി മോശമാകും. ദക്ഷിണയ്ക്ക് രോഗ ലക്ഷണങ്ങൾ കാണുന്നത് മൂന്ന് മാസത്തിന് കഴിഞ്ഞാണ്.

മലപ്പുറം മുന്നിയൂരിൽ കഴിഞ്ഞ മാസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 5 വയസുകാരി മരിച്ചിരുന്നു. സമാന ലക്ഷണങ്ങളോടെ മറ്റൊരാളെകൂടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജാഗ്രതയോടെ സാഹചര്യത്തെ കാണുന്നത്. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുൻ കരുതൽ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6