Skip to content

chithrodayamflashnews.com

November 28, 2026 4:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിദ്യാഭ്യാസരംഗത്തെ നേട്ടം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഭാവനയെന്ന് മന്ത്രി ജി. ആർ അനിൽ

തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്തെ നേട്ടം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഭാവനയെന്ന് മന്ത്രി ജി. ആർ അനിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ തിരുവനന്തപുരം ജില്ലാ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന് ഒരു ഇരുണ്ട പൂർവ്വകാലമുണ്ട്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പരിഷ്‌കർത്താക്കൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിച്ചു.

കേരളം ഇന്ന് കാണുന്ന സാർവത്രികമായ വിദ്യാഭ്യാസം സ്വയംഭൂവായി ഉണ്ടായതല്ല. ഈ ചരിത്രത്തിൽ നിന്നുകൊണ്ട് നമുക്ക് പുതിയ നേട്ടം കരസ്ഥമാക്കാൻ സാധിക്കും. വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന വികസനത്തിനായി 6000 കോടി രൂപയാണ് ഈ സർക്കാർ നീക്കിവെച്ചത്. ഇതിലൂടെ വലിയ മാറ്റം ഉണ്ടായി.

ന്യൂനപക്ഷ വിഭാഗങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ മുൻനിരയിൽ എത്തിക്കാൻ നിരവധി പദ്ധതികൾ ആണ് സർക്കാർ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷ സമുദായ മാനേജ്‌മെന്റുകൾ നടത്തുന്ന സ്ഥാപനങ്ങളുടെ സംഭാവന എടുത്തു പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

വെള്ളയമ്പലം ലിറ്റിൽ ഫ്‌ളവർ പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അധ്യക്ഷനായി.

കമ്മീഷൻ അംഗങ്ങളായ സൈഫുദ്ദീൻ ഹാജി, പി. റോസ, കമ്മീഷൻ മെമ്പർ സെക്രട്ടറി നിസാർ. എച്ച്, രജിസ്ട്രാർ ഗീത എസ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി, സംഘാടക സമിതി ചെയർമാൻ ഫാ. ജെ. ജയരാജ്, ജനറൽ കൺവീനർ എം.എ റഹീം, ഷറഫുദ്ദീൻ പോത്തൻകോട്, കെ. രാമൻകുട്ടി, മുഹമ്മദ് ഷെറീഫ്, ഫാ. വർക്കി ആറ്റുപുറത്ത്, അഡ്വ. എസ്.എൻ പുരം നിസാർ, അൽ അമീൻ ബീമാപള്ളി, ഫാ. ജോസഫ് കൈതപ്പറമ്പിൽ, കെ. തുളസി, ആമച്ചൽ ഷാജഹാൻ എന്നിവർ സംസാരിച്ചു. അഞ്ഞൂറോളം ന്യൂനപക്ഷ സംഘടനാ പ്രതിനിധികൾ സെമിനാറിന്റെ ഭാഗമായി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6