Skip to content

chithrodayamflashnews.com

November 29, 2026 9:46 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

യുവതി നയിച്ചിരുന്നത് ആഢംബര ജീവിതം; ​ഗോവയിലും ബെം​ഗളുരുവിലും വലിയ ഹോട്ടലുകളിൽ റൂമെടുത്ത് അടിച്ചുപൊളിക്കും; ആലപ്പുഴക്കാരി ജുമി കേരളത്തിലേക്ക് ല​ഹരിമരുന്ന് എത്തിച്ചത് നിരവധി തവണ

കോഴിക്കോട്: ബെം​ഗളുരുവിൽ നിന്നും കോഴിക്കോട്ടേക്ക് രണ്ടുകോടി രൂപയുടെ ലഹരിമരുന്ന് കടത്തിയതിന് അറസ്റ്റിലായ ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി സ്ഥിരം ലഹരിക്കടത്തുകാരിയെന്ന് പൊലീസ്. അതീവ രഹസ്യമായി ലഹരിമരുന്നുകൾ കേരളത്തിലേക്ക് എത്തിക്കുന്നതിൽ വിദ​ഗ്ധയാണ് ജുമി എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആഢംബര ജീവിതം നയിക്കാൻ വേണ്ടിയാണ് യുവതി ലഹരിക്കടത്ത് സംഘത്തിലേക്കെത്തിയത്. ഗോവ, ബെംഗളൂർ എന്നിവിടങ്ങളിൽ വലിയ ഹോട്ടലുകളിൽ റൂമെടുത്ത് ജീവിതം ആസ്വദിക്കുകയാണ് യുവതിയുടെ രീതി. ഇതിന് ആവശ്യമായ പണം ലഹരിക്കടത്തിലൂടെ കണ്ടെത്തുകയും ചെയ്യും.

നിരവധി തവണ യുവതി കേരളത്തിലേക്ക് മയക്കുമരുന്നുകൾ എത്തിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളിലായിരുന്നു യാത്രകൾ അധികവും. കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിച്ചതിന് ശേഷവും ജുമി ബെം​ഗളുരുവിലേക്ക് മടങ്ങിയിരുന്നു. ലഹരിസംഘത്തിലെ രണ്ടുപേർ അറസ്റ്റിലായതോടെ ഒളിവിൽ പോകുകയും ചെയ്തിരുന്നു. എന്നാൽ, പൊലീസിന്റെ പിടിയിലായ ഷൈൻ ഷാജിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജുമിയെ കഴിഞ്‍ ദിവസം ബെം​ഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ മേയ് 19നായിരുന്നു കേസിനാസ്പദമായ സംഭവം. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ വീട്ടിൽനിന്നു രണ്ട് കോടിയിലധികം രൂപ വിലവരുന്ന മാരക മയക്കു മരുന്നുകൾ പിടികൂടി. പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

ഓടി രക്ഷപ്പെട്ട രണ്ടു പേരെ പിടികൂടുന്നതിനായി കോഴിക്കോട് സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഒന്നാം പ്രതി നിലമ്പൂർ സ്വദേശി ഷൈൻ ഷാജിയെ ബെംഗളൂരൂവിൽ നിന്നും, രണ്ടാം പ്രതി പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യനെ കുമളിയിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്തു. ഇതിൽ ഷൈൻ ഷാജിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ ബെംഗളൂരുവിൽ നിന്നും ഷൈനിനോടൊപ്പം എംഡിഎംഎ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതിന്റെ കാരിയർ ആയി പ്രവർത്തിച്ചത് ജുമിയാണെന്നു മനസിലാകുകയും യുവതിക്കായി വലവിരിക്കുകയുമായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6