ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍; നാല്പതിലേറെ ഉദ്യോഗാര്‍ഥികളില്‍ നിന്നായി കോടികള്‍ തട്ടി
ശമ്പളവും ഓസ്ട്രേലിയയില്‍ സ്ഥിരം വിസയുമായിരുന്നു വാഗ്ദാനം. മധുസൂദനന് കമ്പനി പ്രതിനിധി എന്ന ഭാവേനയാണ് ഓണ്‍ലൈന്‍ വഴി ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചത്. തുടര്‍ന്ന് 2023ല്‍ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വെച്ചു ഇന്റര്‍വ്യൂ നടത്തി. ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമെത്തി ആഢംബര കാറുകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് പോയ മധുസൂദനന് ആഷ്ടണ്‍ മൊണ്ടീറോ എന്ന ഓസ്ട്രേലിയന്‍ പൗരനെന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ഥികളെ പരിചയപ്പെട്ടത്.
കൂട്ടാളികള്‍ ബോസ് എന്ന് വിളിക്കുന്ന ഇയാളുടെ വ്യക്തിപ്രഭാവത്തിലും ഇന്റര്‍വ്യൂവിലും ആകര്‍ഷിക്കപ്പെട്ട 40ഓളം പേര് ഇയാള്‍ ആവശ്യപ്പെട്ടതുപ്രകാരം ഏഴ് ലക്ഷം രൂപ വീതം മദുസൂദനനും സംഘവും നല്കിയ ബേങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പണം കിട്ടിയ ശേഷം ഈ സംഘം അപ്രത്യക്ഷരായി. പണം നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പരാതികളില്‍ അങ്കമാലി, കാലടി , നെടുമ്പാശ്ശേരി, തൃശ്ശൂര്‍ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, നൂറനാട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നൂറനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാത്.
No Comment.