Skip to content

chithrodayamflashnews.com

November 29, 2026 9:45 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

35 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം; ആഗസ്റ്റ് 14 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം

സര്‍വകലാശാലകളില്‍ സിസ്റ്റം മാനേജര്‍, വാട്ടര്‍ അതോറിറ്റിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓപ്പറേറ്റര്‍, ഭക്ഷ്യസുരക്ഷ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തുടങ്ങി 35 ഓളം പുതിയ തസ്തികകളില്‍ വിജ്ഞാപനത്തിന് പി.എസ്.സി യോഗം അംഗീകാരം നല്‍കി.

ജൂലൈ 15ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 14 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സമയം നല്‍കും.

കെ.എസ്.ഇ.ബിയില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍- ടര്‍ണിങ്, കെ.എസ്.ഐ.ഡി.സിയില്‍ അറ്റന്‍ഡര്‍, ഹൈസ്‌കൂള്‍ ടീച്ചര്‍ മലയാളം തസ്തികമാറ്റം, പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ അറബിക് തുടങ്ങിയവയാണ് പുതുതായി വിജ്ഞാപനം തയ്യാറായ പ്രമുഖ തസ്തികകള്‍.

കേരഫെഡില്‍ അസിസ്റ്റന്റ്/ കാഷ്യര്‍, വാട്ടര്‍ അതോറിറ്റിയില്‍ സര്‍വേയര്‍ തുടങ്ങി എട്ട് തസ്തികകള്‍ക്ക് സാധ്യതപട്ടിക പ്രസിദ്ധീകരിക്കും. കേരഫെഡ്, കാര്‍ഷിക വികസന ബാങ്ക് എന്നിവയില്‍ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് തുടങ്ങി നാല് തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ യോഗം അനുമതി നല്‍കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6