Skip to content

chithrodayamflashnews.com

November 28, 2026 4:03 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ചലച്ചിത്രസംവിധായ കനും പ്രമുഖ സംവി ധായകരുടെ അസോ സിയേറ്റായും പ്രവർ ത്തിച്ച കെ.എസ്. സുധീർ ബോസ്(53) അന്തരിച്ചു

തിരുവനന്തപുരം ചലച്ചിത്രസംവിധായകനും പ്രമുഖ സംവിധായകരുടെ അസോസിയേറ്റായും പ്രവർത്തിച്ച കെ.എസ്.സുധീർ ബോസ്(53) അന്തരിച്ചു. കരൾരോഗത്തെ തുടർന്നായിരുന്നു മരണം.

കലാഭവൻ മണി, മുകേഷ്, രംഭ എന്നിവരെ കേന്ദ്രകഥാപാത്ര ങ്ങളാക്കി 2008-ൽ കബഡി കബഡി’ എന്ന ചിത്രം സുഹൃത്ത് മനു ശ്രീകണ്ഠപുരത്തിനൊപ്പം ചേർന്ന് സുധീർ ബോസ് സംവിധാനം ചെയ്തിട്ടുണ്ട്.
അതിലൂടെ സ്വതന്ത്ര സംവിധായകനായി.കലാഭവൻ മണിയുടെ പ്രശസ്തമായ “മിന്നാമിനുങ്ങേ, മിന്നും മിനുങ്ങേ…’ എന്ന ഗാനം ആദ്യമായി വന്നത് “കബഡികബഡി’ യിലൂടെയായിരുന്നു.

പി.ജി. വിശ്വംഭരൻ സംവി ധാനം ചെയ്ത “പുത്തൂരംപുത്രി ഉണ്ണിയാർച്ച’, അലി അക്ബറിന്റെ “ബാംബൂ ബോയ്സ്’, ദീപൻ്റെ “താന്തോന്നി” എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. കുറച്ചുകാലം സിനിമാ എഡിറ്റർ ശങ്കുണ്ണിയുടെഅസിസ്റ്റന്റായിരുന്നു.

രണ്ടു വർഷം മുൻപു വരെ സിനിമാരംഗത്ത്സുധീർ ബോസ് പ്രവർത്തിച്ചിരുന്നു.

ബാലയുമായി ചേർന്ന് ഒരു സിനിമ ചെയ്യുന്ന തിനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും നീണ്ട ഇടവേള യ്ക്കുശേഷം സംവിധായകന്റെ കുപ്പായമണിയാൻ അദ്ദേഹത്തിനുകഴിഞ്ഞില്ല.

ജേസി, തമ്പി കണ്ണന്താനം, ക്യാപ്റ്റൻ രാജു, ഈസ്റ്റ് കോസ്റ്റ് വിജയൻ തുടങ്ങി നിരവധി സംവിധായകരുടെ സഹായിയായി പ്രവർത്തിച്ചു. നിരവധി ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. സീരിയലുകളിലും പ്രവർത്തിച്ചു.

“ഉന്നം എന്ന ഷോർട്ട് ഫിലിമാണ് ഒടുവിൽ ചെയ്തത്.

സ്വന്തം യുട്യൂബ് ചാനലിലൂടെ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു പുറത്തിറക്കിയിരുന്നു.

തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട ചെമ്പകശ്ശേരിമഠത്തിൽ ലെയ്ൻ കാലുപറമ്പിൽ വീട്ടിൽസിനിമാ നിർമാതാക്ക ളായ സുധാദേവി ഫിലിംസ് ഉടമ എസ്.സുധാദേവി യുടെയും പരേതനായ വി.കേശവൻ നായരുടെ യും മകനാണ്. സഹോദരൻ: കെ.എസ്.സുധീന്ദ്ര
ബോസ് (ബജാജ് ഫിനാൻസ്, ഏരിയ മാനേജർ). സുരേഷ് ഗോപി നായകനായ കുറ്റപത്രം നിർമ്മിച്ചത് സുധാദേവി ഫിലിംസ് ആയിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6