നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ 120ലേറെ പേർ മരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ആശിഷ് കുമാർ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
മാനവ് മംഗൽ മിലൻ സദ്ഭാവന സംഗമം കമ്മിറ്റി സംഘടിപ്പിച്ച പാര്‍ത്ഥനാ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ചടങ്ങിൽ പങ്കെടുക്കാനായി വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. തിരക്ക് കൂടിയതോടെ യോഗത്തിനിടെ ശ്വാസംമുട്ടി പലരും പുറത്തേക്ക് ഇറങ്ങാല്‍ ശ്രമിച്ചു. പുറത്തേക്കുള്ള വഴിക്ക് വീതി കുറവായിരുന്നു.
ഇതിലൂടെ ആളുകള്‍ തിക്കിയിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. പലരുടെ ബോധരഹിതരായി വീണുവെന്നും ഒന്നിനു മുകളിൽ ഒരോരുത്തരായി വീണാണ് അപകടമുണ്ടായതെന്നും ദൃക്സാക്ഷികൾ പറയുന്നു. പരിധിയില്‍ കൂടുതല്‍ ജനങ്ങള്‍ പരിപാടിക്ക് എത്തിയിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
No Comment.