Skip to content

chithrodayamflashnews.com

November 28, 2026 4:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പ്രേംനസീർ – ഉദയസമുദ്ര സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും

തിരു: പ്രേംനസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ മലയാളസിനിമയിലെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന 98-ാം ജന്മദിനാഘോഷം ജൂലൈ 13 ശനിയാഴ്ച വൈകുന്നേരം 6.30ന് പൂജപ്പുര ശ്രീചിത്തിര തിരുന്നാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.

അതോടനുബന്ധിച്ച് 6-ാമത് പ്രേംനസീർ – ഉദയസമുദ്ര സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണവും കുട്ടികുപ്പായം എന്ന ചിത്രത്തിന്റെ 60-ാം വാർഷിക ആഘോഷവും സംഘടിപ്പിക്കുന്നു.

“പ്രേംസ്മൃതി2024” എന്ന പേരിൽ ഒരുക്കുന്ന ഈ ചടങ്ങിൽ വച്ച് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എം.ആർ.തമ്പാന് “സാഹിത്യശ്രേഷ്ഠ” പുരസ്കാരവും
ചലച്ചിത്രതാരവും നിർമ്മാതാവുമായ മണിയൻപിളള രാജുവിന് “ചലച്ചിത്രശ്രേഷ്ഠ” പുരസ്കാരവും,മലയാള മനോരമ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായർക്ക് “മാധ്യമശ്രേഷ്ഠ” പുരസ്കാരവും
പിന്നണി ഗായകൻ അരവിന്ദ് വേണുഗോപാലിന് “സംഗീതപ്രതിഭ” പുരസ്കാരവും, സാമൂഹ്യപ്രവർത്തകൻ ഡോ.വി.അശോകിന് “കർമ്മശ്രേഷ്ഠ” പുരസ്കാരവും ഗവർണർ ആനന്ദബോസ് സമർപ്പിക്കും.

പ്രേംനസീർ സുഹൃത് സമിതി മുഖ്യ രക്ഷാധികാരിയും ഉദയസമുദ്ര ഹോട്ടൽ ഗ്രൂപ്പ്സ് സി.എം.ഡി. യുമായ എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.

ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ചലച്ചിത്ര-നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂർ ചെയർമാനും, ഫിലിം പി.ആർ.ഒ. അജയ് തുണ്ടത്തിൽ, ചലച്ചിത്ര സംവിധായകൻ ജോളിമസ് മെമ്പർമാരുമായ
ജൂറികമ്മിറ്റിയാണ് ചലച്ചിത്രങ്ങൾ കണ്ട് പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്.

6-ാമത് ചലച്ചിത്ര അവാർഡ് സമർപ്പണ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി.യും കുട്ടികുപ്പായം എന്ന ചിത്രത്തിന്റെ 60-ാം വാർഷിക ഉദ്ഘാടനം ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാറും നിർവഹിക്കും.

അവാർഡ് കമ്മിറ്റി ജൂറി ചെയർമാൻ പ്രമോദ് പയ്യന്നൂർ, ജൂറി മെമ്പർമാരായ അജയ് തുണ്ടത്തിൽ, ജോളിമസ്, ചലച്ചിത്ര സംവിധായകൻ രാജസേനൻ, ചലച്ചിത്ര നടൻ ദിനേശ് പണിക്കർ, ഗായകൻ ജി.വേണുഗോപാൽ, സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ എന്നിവർ സംബന്ധിക്കും.

കുട്ടികുപ്പായം എന്ന സിനിമയുടെ സംവിധായകൻ എം.കൃഷ്ണൻ നായരുടെ മകൻ കെ. ജയകുമാർ ഐ.എ.എസ്, രചയിതാവ് മൊയ്തു പടിയത്തിന്റെ മകൻ സിദ്ധീഖ് ഷമിർ, എം.എസ്. ബാബുരാജിന്റെ മകൻ ജബ്ബാർ ബാബുരാജ്, സിനിമയിലെ അഭിനേത്രി നിലമ്പൂർ ആയിഷ എന്നിവരെ ചടങ്ങിൽ വച്ച് ആദരിക്കും.

ചലച്ചിത്ര ടെലിവിഷൻ പ്രതിഭകൾ ഒരുക്കുന്ന വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6