Skip to content

chithrodayamflashnews.com

November 29, 2026 6:27 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ഗൂഗിൾ പേ വഴി ഒരാഴ്ചയ്ക്കിടെ പണം പോയത് 10 പേർക്ക്; തട്ടിപ്പ് ഇങ്ങനെ..

ഓൺലൈൻ പണമിടപാടുകളിൽ തട്ടിപ്പിന്റെ പുതിയ
വഴിയിൽ ഗൂഗിൾ പേയും.
ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയ്ക്കു കൊടുക്കാൻ സൈറ്റിൽ
പരസ്യം കൊടുത്ത പട്ടം സ്വദേശിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്.
പരസ്യത്തിന് പ്രതികരിച്ചയാൾ പരിചയപ്പെടുത്തിയത് ആർമി ഓഫിസറെന്നാണ്.
പിന്നെ അയ്യാൾ അഡ്വാൻസ് നൽകാൻ കെട്ടിട ഉടമയോട് ഗൂഗിൾ പേ നമ്പർ ചോദിച്ചു.
തുടർന്ന് പണമിടാൻ നോക്കിയപ്പോൾ താങ്കളുടെ നമ്പർ കാണുന്നില്ലെന്നും അങ്ങോട്ട് ഒരു രൂപ പേ ചെയ്യാനും
നിർദേശിച്ചു.
50,000 രൂപ അയച്ചത് കിട്ടിയോ എന്ന് പരിശോധിക്കാൻ അടുത്ത
നിർദേശം.
ഈ സമയം ഗൂഗിൾ പേയിൽ 50,000 രൂപയുടെ ഒരു റിക്വസ്റ്റ്
വന്നിട്ടുണ്ടായിരുന്നു.
അതിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ പിൻ നമ്പർ അടിയ്ക്കു എന്നായി അടുത്ത നിർദേശo .
പിൻ നമ്പർ അടിച്ചതോടെ കെട്ടിട ഉടമയ്ക്ക് 50,000 രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായി.
അതു പറഞ്ഞപ്പോൾ ഒരു തവണ
കൂടി 50,000 രൂപ ഇട്ടാൽ ഒരു ലക്ഷമായി തിരിച്ചുതരാമെന്നായി.
അപ്പോൾ
മാത്രമാണ് തട്ടിപ്പ് മണത്തത്.
ബാങ്കിലെത്തി കാര്യം പറഞ്ഞപ്പോൾ ഇത്തരത്തിൽ
പട്ടാള ഓഫിസർമാരുടെ പേരിൽ തട്ടിപ്പ് കഴിഞ്ഞയാഴ്ച തന്നെ 10 കേസെങ്കിലും ആ
ബാങ്കിലെത്തിയിട്ടുണ്ട്.
സൈബർ സെല്ലിൽ പരാതി കൊടുത്തെങ്കിലും പോയ പണം പോയി
എന്നായിരുന്നു മറുപടി. രാജസ്ഥാനിലെ ബാങ്ക് അക്കൗണ്ടിലേക്കാണു പണം പോയത്.
ഇത് അപ്പോൾ തന്നെ പിൻവലിച്ചിട്ടുമുണ്ട്. സർക്കാർ ഉദ്യോഗസ്ഥരും ബാങ്ക്
ജീവനക്കാരും വരെ ഇത്തരത്തിൽ ഗൂഗിൾ പേ തട്ടിപ്പിനിരയായതായി സൈബർ സെല്ലിൽ
പരാതി നൽകിയിട്ടുണ്ട്.
തൊഴിലന്വേഷകരും കുടുങ്ങി
ജോലിക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് ഓൺലൈൻ ഇന്റർവ്യു സമയം
പറഞ്ഞ് മെയിൽ വരും. വിഡിയോ കോൾ വഴി ഇന്റർവ്യു തുടങ്ങി അശ്ലീല ദൃശ്യങ്ങൾ
സൃഷ്ടിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം വാങ്ങും ചില സാധനങ്ങൾ വിലകുറച്ച്
ഓഫറുമായി സാമൂഹിക മാധ്യമങ്ങളിൽ പരസ്യം കാണിക്കുകയും ലിങ്കിൽ ക്ലിക്ക്
ചെയ്യാൻ നിർദേശിക്കുകയും ചെയ്യും.ഇതിൽ ക്ലിക്ക് ചെയ്താലുടൻ നേരത്തെ കാർഡ്
ഉപയോഗിച്ച് സാധനം വാങ്ങിയ വിശദാംശങ്ങൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങും.
സ്ഥിരമായി ഓൺലൈൻ ട്രാൻസാക‌്‌ഷൻ നടത്തുന്ന ഫോൺ നമ്പരിലേക്ക് വരുന്ന ഏതൊരു
ലിങ്കും ശ്രദ്ധിക്കണം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നമ്മളുടെ ഫോൺ തന്നെ
അതുപോലെ മറ്റൊരാൾക്ക് കാണാൻ കഴിയുന്ന ആപ്പിലേക്കാണ് എത്തിപ്പെടുകപിന്നീട്
നമുക്ക് വരുന്ന ബാങ്ക് അക്കൗണ്ടും ഒടിപികൾ പോലും അവർക്ക്
കാണാനാകും.യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ചില സൈറ്റുകളിൽ നിന്നു
വിശദാംശങ്ങൾ ശേഖരിച്ച് പണം തട്ടിയെടുക്കുന്ന പരാതികളും പതിവാണ്.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നിന്നു തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ്
ചെയ്ത മൂന്നംഗ മലയാളി സംഘത്തിന്റെ പ്രധാന ജോലി ഓരോ മാസവും ഓരോ വീട്
വാടകയ്ക്കെടുത്ത് ഓൺലൈൻ തട്ടിപ്പുകളായിരുന്നു. ഇതിൽ കുടുങ്ങിയതിലൊന്നു
കൊല്ലം സ്വദേശിയാണ് . നഷ്ടപ്പെട്ടത് 40 ലക്ഷം രൂപയും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6