
ജലമർമ്മരങ്ങൾ
ഉണർത്തുപാട്ടായ്
മഴയുടെ മന്ത്രണമായ്…
നിന്നിലെ സ്നേഹത്തിൻ
ഭാവതലങ്ങൾ
പുഞ്ചിരിപ്പൂക്കളാൽ
അറിയുന്നു ഞാൻ…
ഈ മഴയുടെ നിർവൃതിപോൽ….
(ജല….)
കുനുകുനെ ചിതറി
മുത്തുകൾ വിതറി
മിഥുന മഴയിന്നു
പെയ്യുമ്പോൾ… (2)
പറഞ്ഞു തീരാത്ത
പരിഭവ കഥകൾ
തോരാമഴയായ്
നിറയുന്നുവെന്നിൽ…
കുളിരലയായ്
പടരുന്നു നീയും…
(ജല….)
ഓർമ്മകൾ പുല്കുന്ന
നാട്ടിൻപുറവും
ഒളിമങ്ങാത്ത കാഴ്ചകളും…
ഇന്നും മനസ്സിൽ
ഓടിയെത്തുമ്പോൾ
മഴനൂൽക്കനവായ്
നീയും അരികെ
മറ്റെന്തുവേണം
പ്രിയതേ പറയൂ…
(ജല…)

No Comment.