കണ്ണൂർ: ആലപ്പുഴയിൽ നിന്നും കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ്എക്സ്പ്രസ്സ് പയ്യോളി സ്റ്റേഷനിൽ നിർത്താതെകടന്നുപോയി.തീവണ്ടിനിർത്തിയത് സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർഅകലെയാണ്. പയ്യോളിയാണെന്ന് കരുതി യാത്രക്കാരിൽ പലരും ഇവിടെ ഇറങ്ങി. മറ്റുള്ളവർ വടകരയിലും. ദുരിതം നേരിട്ട യാത്രക്കാർ വടകര സ്റ്റേഷനിൽ പ്രതിഷേധിച്ചു. തുടർന്ന് യാത്രക്കാർക്ക്റെയിൽവേ വാഹന സൗകര്യം ഏർപ്പെടുത്തിനൽകുകയായിരുന്നു.
പയ്യോളി സ്റ്റേഷനിൽ വണ്ടികാത്ത് നിന്ന കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും ബുദ്ധിമുട്ടികനത്തമഴയിൽപയ്യോളി സ്റ്റേഷന്റെ ബോർഡ് ഡ്രൈവർക്ക് കാണാൻ കഴിയാതിരുന്നതാണ് പിഴവിന് കാരണമെന്ന് റെയിൽവേവ്യക്തമാക്കി.
ലോക്കോ പൈലറ്റിനെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി.റെയിൽവേ കൺട്രോളിങ്ങ് ഓഫീസറുടെ നേതൃത്ത്വത്തിലാണ് അന്വേഷണം .അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്നുംറെയിൽവേ അറിയിച്ചു
No Comment.