കേന്ദ്രസർക്കാരിന്റെ പി എം സ്വനിധി “PRAISE” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭക്ക്.വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തിക പങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ചിരിക്കുന്നു. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്.
NULM പദ്ധതി നിർവഹണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം ലഭിച്ച സംസ്ഥാനമായി കേരളം മാറിയപ്പോൾ തലസ്ഥാനത്തിന്ഇരട്ടിമധുരമായി .
രാഷ്ട്രീയ ദുരുദ്ദേശത്തോടെ നഗരസഭയെയും മേയറെയും നിരന്തരം കടന്നാക്രമിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണ് തുടർച്ചയായി നഗരസഭയ്ക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ.
നഗരവികസനം കാലാനുസൃതമായി പരിഷ്കരിച്ച് നടപ്പാക്കാനും സ്മാർട്ട് നഗരമാക്കി തലസ്ഥാനത്തെ മാറ്റാനും മേയറുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്.
അഞ്ച് പതിറ്റാണ്ടിന് ശേഷം ഒരു സമഗ്രമായ മാസ്റ്റർപ്ലാനിന് അംഗീകാരം നേടിയെടുക്കാൻ സ: ആര്യ രാജേന്ദ്രൻ നേതൃത്വം നൽകുന്ന ഭരണസമിതിക്ക് കഴിഞ്ഞു.നഗരവാസികളുടെ ഗൃഹനിർമ്മാണത്തിൽ അടക്കം നിലനിൽക്കുന്ന ഒട്ടേറെ ആശങ്കൾക്ക് ഇതോടെ പരിഹാരമായിരിക്കുകയാണ്. റോഡുകൾ ഓരോന്നായി സ്മാർട്ടായി മാറുന്നു.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങൾ കൈവരിച്ച് കുതിക്കുന്ന ഭരണസമിതിയെ ഏത് വിധേനയും താറടിച്ച് കാണിക്കാനാണ് നിരന്തരം മേയർക്ക് നേരെ അധിക്ഷേപങ്ങൾ ചൊരിയുന്നത്.
No Comment.