Skip to content

chithrodayamflashnews.com

November 28, 2026 8:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വരവില്‍ കവിഞ്ഞ സ്വത്ത്: മലപ്പുറത്ത് പോലീസ് ഡ്രൈവറുടെ വീട്ടില്‍ പരിശോധന

നിലമ്പൂര്‍: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ പോലീസ് ഡ്രൈവറുടെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ്
പ്രത്യേക വിഭാഗം പരിശോധന നടത്തി. പരിശോധനയെ തുടര്‍ന്നു സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഏതാനും രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. ഇപ്പോള്‍ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറും നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ താമസക്കാരനുമായ സക്കീര്‍ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലന്‍സ് എസ്.പി അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ 62 രേഖകള്‍ വിജിലന്‍സ് സംഘം സീല്‍ ചെയ്തു. വരവില്‍ കവിഞ്ഞസ്വത്തുണ്ടെന്ന കേസില്‍ രഹസ്യാന്വേഷണം നടത്തിയതിലൂടെ
കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ വീട്ടിലും മറ്റും പരിശോധന നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ എട്ടാം തിയതി വിജിലന്‍സ് എഫ്‌ഐആര്‍ ഇട്ടിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഇന്നലെ പരിശോധന നടത്തിയത്.
വീട്ടില്‍ പരിശോധന തുടരുന്നതിനിടയില്‍ തന്നെ സക്കീര്‍ ഹുസൈന്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരന്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി. രണ്ട് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടെ വിജിലന്‍സിന്റെ 20 അംഗ സംഘം
എസ്പിക്കൊപ്പമുണ്ടായിരുന്നു. രാവിലെ ആറിനാരംഭിച്ച പരിശോധന വൈകുന്നേരം 4.20 വരെ തുടര്‍ന്നു. സക്കീര്‍ ഹുസൈന്‍ മുമ്പ് മലപ്പുറം എസ്.പി ഓഫീസില്‍ ഡ്രൈവറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സക്കീര്‍ ഹുസൈന്‍ ഭൂമി കച്ചവടങ്ങളിലും പങ്കാളിയായിട്ടുണ്ടെന്നാണ് സൂചന.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6