Skip to content

chithrodayamflashnews.com

November 28, 2026 1:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിദ്യാഭ്യാസം വില കൊടുത്ത് വാങ്ങിയാലേ മൂല്യമുള്ളത് ലഭിക്കു എന്ന മിഥ്യാധാരണയിലാണ് മലയാളി : അച്യുത് ശങ്കർ

നെയ്യാറ്റിൻകര:ജീവിതം അമേരിക്കയിലും യൂറോപ്പിലും മാത്രമേ സാധ്യമാകൂവെന്ന ചിന്ത സാംക്രമിക രോഗം പോലെ മലയാളിയെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുക യാണെന്ന് ഡോ.അച്യുത് ശങ്കർ എസ്.നായർ പറഞ്ഞു.

ഓരോ വിദ്യാർത്ഥിയും ഇരുപത്തിയഞ്ച് ലക്ഷ ത്തിലധികം രൂപയാണ് വിദേശത്തേക്ക് പോകുവാൻ കടമെടുത്ത് ചെലവഴിക്കുന്നത്. മനുഷ്യന് മനസമാധാന ത്തോടെ ജീവിക്കാൻ കഴിയാത്ത സ്ഥലമായി കേരളം മാറിയോയെന്നും നാം പരിശോധിക്കണം. വിദ്യാഭ്യാസം വില കൊടുത്ത് വാങ്ങിയാലേ മൂല്യമുള്ളത് ലഭിക്കു എന്ന മിഥ്യാധാരണയാണ് മലയാളിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ.തലയൽ പ്രകാശ് രചിച്ച “നെയ്യാർ വിലപിക്കുന്നു” എന്ന കാവ്യസമാഹാരത്തിന്റെ പ്രകാശനം നെയ്യാറ്റിൻകരയിലെ ഗ്രാമം ആറാട്ട് കടവിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു.സ്വദേശാഭിമാനി ബുക്ക്സ് പ്രസിദ്ധീകരിച്ചപുസ്തകം നഗരപിതാവ് പി.കെ.രാജമോഹനന് നൽകി അച്യുത് ശങ്കർ പ്രകാശനം ചെയ്തു.

പുഴയോരത്തൊരു പുസ്തകപ്പിറവി എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.നഗരസഭ നവീകരിച്ച ആറാട്ടുകടവിലെ ആദ്യ പുസ്തക പ്രകാശനമായിരുന്നു. കൂറ്റൻ ആൽമരവും കൽവിളക്കും പടിക്കെട്ടും അരികിലൂടൊഴുകുന്ന പുഴയും പരിപാടിക്ക് നവ്യാനുഭൂതി പകർന്നു. പ്രകാശനത്തിന് തൊട്ട് മുന്നെ നദിയിലും കൽപ്പടവുകളിലുമായി മൺചെരാതുകളിൽ ദീപം തെളിച്ചു. വേദിയും സദസ്സും പ്രകാശന വേളയിൽ ഒന്നായിമാറി.
പുസ്തക രചയിതാവ് തലയൽ പ്രകാശ്, പ്രസാധകൻ വിനോദ് സെൻ, ഡോ.ബെറ്റിമോൾ മാത്യു, ഡോ.സി.വി സുരേഷ്, ഉമ തൃദീപ്, ഗ്രാമം പ്രവീൺ, ആർ വി.അജയഘോഷ്, ഷിബു ആറാലുമ്മൂട്, രാജീവ് ആദികേശവ്, ഹരിചാരുത, ഐ.ശ്രീകല തുടങ്ങിയവർ സംസാരിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6