
റേഷൻ കാർഡ് ഉടമകൾ ആവശ്യപ്പെടുന്ന തരത്തിലുള്ള
അരി നൽകുന്നതിനു സംവിധാനം ഒരുക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ്
ആലോചിക്കുന്നതായി സിവിൽ സപ്ലൈസ് കമ്മിഷണർ ഡി.സജിത് ബാബു. റേഷൻ കടകളുടെ
പ്രവർത്തനങ്ങൾ വിലയിരുത്തി റേറ്റിങ് നൽകാനുള്ള സംവിധാനവും
പരിഗണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ശിൽപശാല
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഷൻ വ്യാപാരികളുടെ കമ്മിഷൻ കൃത്യമായി
നൽകും. സെയിൽസ്മാൻമാർക്ക് ഉൾപ്പെടെ ഇൻഷുറൻസ് നടപ്പാക്കുന്നതും ആലോചനയിൽ
ഉണ്ട്. വ്യാപാരികളോടു ശത്രുതാസമീപനം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ അധ്യക്ഷനായി. നേതാക്കളായ
സി.മോഹനൻ പിള്ള, ജോൺസൺ വിളവിനാൽ, ടി.മുഹമ്മദാലി, മുട്ടത്തറ വേണുകുമാർ
തുടങ്ങിയവർ പ്രസംഗിച്ചു.
No Comment.