Skip to content

chithrodayamflashnews.com

November 29, 2026 6:26 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

വാലന്റൈന്‍സ് ദിനത്തില്‍ നായകളെ കല്യാണം കഴിപ്പിച്ച് പ്രതിഷേധം

പ്രണയിക്കുന്നവര്‍ക്കും, പ്രണയിച്ചവര്‍ക്കും ഏറെ പ്രിയപ്പെട്ട
വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ ഹിന്ദു
സംഘടന. ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ല വാലന്റൈന്‍സ് ഡേ ആഘോഷമെന്ന
വാദമുയര്‍ത്തിയാണ് സംഘടന പ്രതിഷേധിച്ചത്. ഇതിന്റെ ഭാഗമായി ഒരു സംഘടന
തമിഴ്നാട്ടിലെ ശിവഗംഗയില്‍ നായ്ക്കള്‍ തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ നടത്തി.
വാലന്റൈന്‍സ് ഡേ ആഘോഷത്തിനെതിരായ വിചിത്രമായ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍
സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായിരിക്കുകയാണ്.
എല്ലാ വര്‍ഷവും ഹിന്ദു മുന്നണി ഭാരവാഹികള്‍ വിവിധ തരത്തില്‍
വാലന്റൈന്‍സ് ഡേയില്‍ പ്രതിഷേധം നടത്താറുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തിന്
വിരുദ്ധമായ ആഘോഷമെന്ന കാരണത്താലാണിത്. കഴിഞ്ഞ ദിവസം ഹിന്ദു മുന്നണി
ഭാരവാഹികള്‍ രണ്ട് നായ്ക്കളെ വസ്ത്രങ്ങളും മാലകളും ധരിപ്പിച്ച ശേഷം ഇവര്‍
വിവാഹിതരായെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷം രണ്ട് നായകളെയും
സ്വതന്ത്രരാക്കി വിടുകയും ചെയ്തു. വാലന്റൈന്‍സ് ഡേ ദിനത്തില്‍ പശുക്കളെ
പുണരാന്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദ്ദേശം വന്നിരുന്നെങ്കിലും
വിവാദമായതോടെ കേന്ദ്രം നീക്കത്തില്‍ നിന്നും പിന്‍വലിഞ്ഞിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6