Skip to content

chithrodayamflashnews.com

Asnap 1409

മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.

മാസപ്പടി കേസിൽ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. CMRLന് അനുകൂലമായി സർക്കാരും മുഖ്യമന്ത്രിയും ഒന്നും ചെയ്‌തിട്ടില്ല. മുഖ്യമന്ത്രിക്ക് എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാമെന്നും സർക്കാർ അറിയിച്ചു.

താൻ ഐ ടി പ്രൊഫഷണൽ മാത്രമാണെന്നുംരാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും വീണാ വിജയൻ പറഞ്ഞു. തന്റെ കമ്പനിക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വീണാ വിജയൻ പറഞ്ഞു.

കേസ് രാഷ്ടീയ പ്രേരിതമായ ആരോപണമാണെന്നും വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ ഇരുകമ്പനികൾക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹ‍ർജിക്ക് പിന്നിലെന്നുമാണ് നിലപാട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6