മേപ്പാടി : അച്ഛനും , അമ്മയും , അനിയത്തിയുമൊത്ത് ഉറങ്ങാൻ കിടന്നതാണ് ശ്രുതി . എന്നാൽ ഇന്ന് സംഹാരതാണ്ഡവമാടി ഉരുൾ എത്തിയപ്പോൾ ഉറ്റവരെ നഷ്ടമായി . ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണു നിശ്ചയിച്ചിരുന്നത്. അതിനു വേണ്ടി നാലര ലക്ഷം രൂപയും പതിനഞ്ചു പവനും സൂക്ഷിച്ചിരുന്നു. അതും എവിടെയോ നഷ്ടമായി.ഒന്നര മാസം മുൻപ് പാലുകാച്ചിയ വീടും ഇന്നില്ല.
അനിയത്തി ശ്രേയയുടെ ചിതയെരിഞ്ഞു തുടങ്ങുമ്പോൾ പിന്നിലേക്ക് കുഴഞ്ഞുവീണ ശ്രുതിയുടെ കണ്ണിൽ ഇന്ന് നൊമ്പരം മാത്രം . ചൂരൽമല സ്കൂൾ റോഡിലെ പുതിയ വീട്ടിൽ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. ബന്ധുവീട്ടിലായിരുന്നതിനാൽ ്രശുതി മാത്രം മലവെള്ളത്തിൽ പെട്ടില്ല. ശ്രേയയുടെ മൃതശരീരം മാത്രം തിരിച്ചുകിട്ടി. കൽപറ്റ എൻഎംഎസ്എം ഗവ. കോളജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു ശ്രേയ.
അച്ഛനും, അമ്മയും , അനിയത്തിയും മറഞ്ഞു ; കല്യാണത്തിനായി ഒരുക്കിയ പണവും , പണ്ടവും ഉരുൾ കൊണ്ടുപോയി ; ഇനി ശ്രുതി തനിച്ച്
No Comment.