Skip to content

chithrodayamflashnews.com

November 29, 2026 6:27 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ബൈക്കുകളുടെ മരണയോട്ടം, ജീവൻ കയ്യിൽപ്പിടിച്ച് ജനം

ബൈക്കുകളുടെ മരണയോട്ടം, ജീവൻ കയ്യിൽപ്പിടിച്ച് ജനം; എം സി റോഡിന് പുറമേ കല്ലറയും പാലോടും, ഭരതന്നൂരിലും തേർവാഴ്ച, പൊലീസ് വിരട്ടിയാലും രക്ഷയില്ല. വർക്കലയിലും ഗതി ഇത് തന്നെ .

യാത്രകൾക്കും കാൽനടയാത്രക്കാർക്കും
ഭീഷണിയായി ജില്ലയിൽ വീണ്ടും ബൈക്ക് റേസിങ്ങ് സംഘങ്ങളുടെ
‘മരണയോട്ടം’.കല്ലമ്പലത്ത് വിദ്യാർഥിനിയെ ഇടിച്ചു തെറിപ്പിച്ചതാണ്
ഒടുവിലത്തേത്.  കർശനനടപടി എടുക്കാതെ അധികൃതർ. ഹെൽമറ്റ് ധരിക്കാതെയും
വേഗപരിധി ലംഘിച്ചും 3 പേർ ഒരുമിച്ചുമൊക്കെയുള്ള യാത്രയുടെ പതിവു കാഴ്ചക്കു
മുന്നിൽ പൊലീസും മോട്ടർ വാഹന വകുപ്പും കണ്ണടയ്ക്കുന്നു.

എം സി റോഡിലും കല്ലറയും പാലോടും, ഭരതന്നൂരിലും തേർവാഴ്ച; പൊലീസ് വിരട്ടിയാലും രക്ഷയില്ല
അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു ഭീതി പരത്തുന്ന
സംഘങ്ങൾ സജീവമാകുന്നു.  എം സി റോഡിൽ വട്ടപ്പാറമുതൽ നിലമേൽ വരെയും ,പാലോട് മേഖലയിൽപ്പെട്ട
നന്ദിയോട് , കല്ലറ, പാങ്ങോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ
ചെല്ലഞ്ചി പാലത്തിൽ വൈകുന്നേരങ്ങളിൽ യുവാക്കൾ മിക്കദിവസങ്ങളിലും ബൈക്ക്
റേസിങ് നടത്തുന്നതായി പരാതിയുണ്ട്. മുൻപ് ഇത്തരത്തിൽ അഭ്യാസം നടത്തിയ ഒരു
യുവാവ് വീണു പരുക്കേറ്റിരുന്നു,അഭ്യാസം കാണാൻ ജനം പാലത്തിലെ സംരക്ഷണ
ഭിത്തിയിൽ കയറി ഇരിക്കുന്നത് വലിയ അപകടത്തിനു സാധ്യതയാവുന്നു. ഭരതന്നൂരിൽ വൈകുന്നേരങ്ങളിൽ സ്കൂളുകൾ വിടുന്ന സമയങ്ങളിലാണ് ബൈക്ക് റൈസിംഗ് .

വർക്കലയിൽ ഉദ്യോഗസ്ഥരില്ല
വർക്കല∙ സ്കൂൾ–കോളജ് പരിസരങ്ങളിൽ വില കൂടിയ ബൈക്കുകളിൽ അമിതവേഗത്തിലും
അപകടകരവുമായ രീതിയിലും സഞ്ചരിക്കുന്ന സംഘങ്ങൾ വർക്കലയിലുണ്ട്. വർക്കല മോഡൽ
എച്ച്എസ് റോഡ്, ഇടവ സ്കൂൾ റോഡ്, വർക്കല എസ്എൻ കോളജ് റോഡ് എന്നിവിടങ്ങളിലാണ്
ഇക്കൂട്ടർ ഏറെയും. വർക്കല പൊലീസിന്റെ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്
ഉദ്യോഗസ്ഥരില്ലാത്തതിനാൽ പ്രവർത്തിക്കുന്നില്ല. 

പിഴയിട്ടാലും .. നന്നാവില്ല 
കല്ലമ്പലം∙അപകടകരമാം വിധം ബൈക്ക് അഭ്യാസം നടത്തിയതിന് 7 തവണ മോട്ടർ വാഹന
വകുപ്പ് പിഴയിട്ട മടവൂർ സ്വദേശി യുവാവാണ് കഴിഞ്ഞ ദിവസം കല്ലമ്പലത്തെ
ഇടറോഡായ തലവിള ജംഗ്ഷനിൽ വിദ്യാർഥിനിയെ ഇടിച്ചിട്ടത്.  അപകടത്തിൽഇയാളുടെ
തോളെല്ലിനു പരുക്കേറ്റു.  യുവാവിന്റെ ലൈസൻസ് റദ്ദാക്കുന്നത്
പരിഗണനയിലുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും മോട്ടർ വാഹന വകുപ്പ്
അറിയിച്ചു. 
വ്യാഴാഴ്ചയായിരുന്നു സംഭവം. വിദ്യാർഥിനികൾ കടന്നു പോകുന്ന വഴിയിലൂടെ
അമിത വേഗത്തിൽ എത്തി ബൈക്കിന്റെ മുൻ ഭാഗം ഉയർത്താൻ ശ്രമിക്കുമ്പോൾ
നിയന്ത്രണം വിട്ട ബൈക്ക് വഴിയാത്രക്കാരിയായ പെൺകുട്ടിയെ
ഇടിക്കുകയായിരുന്നു. പൊലീസ് അന്വേഷിച്ചെങ്കിലും പെൺകുട്ടിക്ക് പരാതി
ഇല്ലാത്തതിനാൽ കേസ് എടുത്തില്ല.
എന്നാൽ അപകടകരമാം വിധമുള്ള ബൈക്ക് അഭ്യാസത്തിന് എതിരെ വർക്കല മോട്ടർ
വാഹനവകുപ്പ് യുവാവിനായി അന്വേഷണം ഊർജിതമാക്കി.
വെഞ്ഞാറമൂട്,വർക്കല,പള്ളിക്കൽ മേഖലകളിൽ മുൻപ് അപകടകരമാം വിധം ബൈക്ക്
അഭ്യാസം നടത്തിയതിനാണ് ഇയാൾക്ക് 7 തവണ മോട്ടർ വാഹന വകുപ്പ് പിഴയിട്ടത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6