Skip to content

chithrodayamflashnews.com

October 15, 2026 8:00 am

വെള്ളത്തുണിക്കെട്ടില്‍ പ്രിയപ്പെട്ടവരാണോയെന്ന് പോലും അറിയാതെ ബന്ധുക്കള്‍, തിരിച്ചറിയാത്തവര്‍ക്ക് പുത്തുമലയില്‍ നിത്യശാന്തി

ശവസംസ്‌കാര ചടങ്ങുകള്‍ നാടിന്റെയാകെ നൊമ്പരമായി മാറി. വെള്ളത്തുണിക്കെട്ടിനുള്ളില്‍ പൊതിഞ്ഞ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തങ്ങളുടെ ഉറ്റവരുടേതാണോയെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലൂടെയാണ് ബന്ധുക്കളും പ്രിയപ്പെട്ടവരും കടന്ന് പോകുന്നത്

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്.
അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ എട്ട് എണ്ണം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്‌കാരമാണ് ഇന്ന് നടന്നത്. ഉരുള്‍ പൊട്ടലില്‍ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. സൈന്യം തീരുമാനിക്കുന്നത് വരെ തെരച്ചില്‍ നടപടികള്‍ തുടരാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6