Skip to content

chithrodayamflashnews.com

November 28, 2026 3:23 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ജീവിതത്തിലെ കൂട്ടുകാര്‍ മരണത്തിലും ഒരുമിച്ചു; പന്തളം കുരമ്പാലയില്‍ ഷോക്കേറ്റ് മരിച്ച കര്‍ഷകര്‍ ഒന്നിച്ച് കൃഷി ചെയ്തിരുന്നവര്‍

വലിയ കൂട്ടുകാരായിരുന്നു കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരനും (65) പനങ്ങാട്ടില്‍ പി ജി ഗോപാലപിള്ള (62)യും. ഉറ്റ സുഹൃത്തുക്കള്‍. ഒരുമിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍. അവര്‍ മരണത്തിലും ഒരുമിച്ചു. അതു പക്ഷേ, വളരെ ദാരുണമായിട്ടായിരുന്നുവെന്ന് മാത്രം.

കൂരമ്പാല തോട്ടുകര പാലത്തിന് സമീപമുള്ള കൃഷിഭൂമിക്ക് സമീപം ചൊവ്വാഴ്ച രാവിലെ ഇരുവരും ഷോക്കേറ്റ് മരിക്കുകയായിരുന്നു. രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്.

ഇരുവരും ചേര്‍ന്ന് കൃഷി ചെയ്യുന്നവരാണ്. വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികളുണ്ട്. പാടശേഖരത്തില്‍ കാട്ടുപന്നി കയറാതിരിക്കാന്‍ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു

. ഈ വൈദ്യുതി ലൈനില്‍ നിന്ന് ഒരാള്‍ക്ക് ഷോക്കേറ്റു. അത് കണ്ട് നിന്ന അടുത്തയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്നാണ് ഇദ്ദേഹത്തിനും ഷോക്കേറ്റത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അടുത്തയാള്‍ ആശുപത്രിയിലെക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പല പ്രതിവിധികള്‍ നോക്കി, ഒടുവില്‍ വൈദ്യുതി വേലി സ്ഥാപിക്കുകയായിരുന്നു.

അത് അവരുടെ മരണത്തിലേക്കും നയിച്ചു. മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6