Skip to content

chithrodayamflashnews.com

Asnap 1409

തമിഴ്‌നാട്ടിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾ മരിച്ചു

തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈ എസ്.ആർ.എം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

ചെന്നൈയിൽ നിന്ന് 65 കിലോമീറ്റർ അകലെ തിരുവള്ളൂർ ജില്ലയിൽ തിരുട്ടാനിക്ക് സമീപം രാമഞ്ചേരിയിലാണ് ഞായർ രാത്രി അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച കാറും ഏതിർദിശയിൽ വന്ന ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. കാർ യാത്രക്കാരായ വിദ്യാർത്ഥികളാണ് മരിച്ചത്. പരിക്കേറ്റവരും കാറിലുണ്ടായിരുന്നവരാണ്.ആന്ധ്രാപ്രദേശിലേക്കുള്ള യാത്ര കഴി‌‌ഞ്ഞ് വിദ്യാർ‍ത്ഥികൾ കാറിൽ വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ തിരുവള്ളൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6