ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന സിബിഐ അഞ്ച് ഡോക്ടര്‍മാരെയും ഏതാനും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്തു.
സീനിയർ ഡോക്ടർമാരുടെ പങ്കിനെ കുറിച്ച് വ്യാപകമായ പരാതി ലഭിച്ചിരുന്നതായാണ് റിപ്പോർട്ട്.കൊലപാതകത്തിന് പിന്നില്‍ ഒന്നിലേറെ പേരുണ്ടെന്നാണ് ഡോക്ടറുടെ കുടുംബം ആരോപിക്കുന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വനിതാ ഡോക്ടര്‍ പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയില്‍ മരിച്ചതായാണ് വ്യക്തമാക്കുന്നത്. 150 മില്ലിഗ്രാം ബീജം ഡോക്ടറുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി ഡോക്ടറുടെ മാതാപിതാക്കള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് സിവിക് വോളണ്ടിയര്‍ സഞ്ജയ് റോയ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
No Comment.