കൊൽക്കത്ത∙ കൊൽക്കത്തയിലെ യുവ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ കൂടുതൽ പേര്‍ക്ക് പങ്കുള്ളതായി കുടുംബം സിബിഐക്ക് മൊഴി നൽകി. സംഭവത്തിൽ ആശുപത്രി ജീവനക്കാരെയും സഹപാഠികളെയും സംശയമുള്ളതായി വനിതാ ഡോക്ടറുടെ പിതാവ് സിബിഐക്ക് മൊഴിനൽകി.
ആശുപത്രിയിലെ നിരവധി ഇന്റേണുകളും ഫിസിഷ്യൻമാരും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പിതാവിന്റെ മൊഴി.
പുലർച്ചെ 3 മുതൽ രാവിലെ 10 മണി വരെ മകളുടെ ഫോണിലേക്ക് ഒരു ഫോൺ കോൾ പോലും വന്നില്ല. ഡ്യൂട്ടിയിലുള്ള ഡോക്ടറെ ഏഴ് മണിക്കൂർ ആരും വിളിക്കാത്തതിൽ ദുരൂഹത യുണ്ടെന്നും വനിതാ ഡോക്ടറുടെ പിതാവ് മൊഴി നൽകി. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും ഇന്ന് ചോദ്യം ചെയ്യും.
ജൂനിയർ ഡോക്ടറെ കൊല്ലാക്കൊല ചെയ്യുന്നതിന് ഡോക്ടർമാരുടെ ഡോക്ടർ മാരുടെ സപ്പോർട്ട് എത്രത്തോളം ഉണ്ടായിരുന്നു എന്നതാണ് സി.ബി.ഐ അന്വേഷണം.
പ്രിൻസിപ്പലിൻ്റെ ബാഹ്യ ഇടപെടലുകളെ കുറിച്ച് നിരവധി പരാതികൾ അധികാരികൾക്ക് തുടർച്ചയായി ലഭിച്ചിരുന്നതായാണ് വിവരം.
അതിൻ്റെ ചുവടുപിടിച്ചും അന്വേഷിക്കാനാണ് സി. ബി. ഐ തയ്യാറെടുക്കുന്നത്.
No Comment.