ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും വയനാടിൻ്റെ പുനർനിർമിതിയ്ക്ക് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തനത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ബഹു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അക്കാദമി ചെയർമാൻ രഞ്ജിത് ബാലകൃഷ്ണനിൽ നിന്നും തുക സ്വീകരിച്ചു.
അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
No Comment.