വർക്കല നെടുങ്കണ്ട എസ്എൻ ട്രെയ്നിങ് കോളജ് മാ നേജർ എന്ന നിലയിൽ വെള്ളാ പ്പള്ളി നടേശനെതിരെ കേരള യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഹൈക്കോടതി സ്റ്റേ ചെയ്തു.
എസ്എൻ ട്രെയ്നിങ് കോളജിലെ മലയാള വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. ആർ.പ്രവീണിന് എതിരായ കുറ്റാ രോപണ മെമ്മോയും സസ്പെൻഷൻ ഉത്തരവും മറ്റു ശിക്ഷണ നട പടികളും റദ്ദാക്കി തിരികെ സർവീ സിൽ പ്രവേശിപ്പിക്കണമെന്ന അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവി ട്ടിരുന്നു.
ഈ ഉത്തരവ് നടപ്പായില്ലെന്ന് വിലയിരുത്തിയായിരുന്നു അഞ്ചിന് ഉത്തരവിട്ടത്.
ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഫയ ലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് ടി. ആർ.രവി ഇടക്കാല ഉത്തരവിലൂടെ അറസ്റ്റ് വാറന്റ് സ്റ്റേചെയ്തത്.
പ്രവീണിനെ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണൽ ഉത്തരവിനെതിരെ മാനേജർ നേരത്തേ ഹൈക്കോടതിയിൽ നൽകിയ ഹർജി നിലവിലുണ്ടെന്നും ട്രൈബ്യൂണലിന്റെ ഉത്തരവ് സബ് കോടതി മുഖേനയാണ് നട പ്പാക്കേണ്ടതെന്നും വെള്ളാപ്പള്ളി ക്കു വേണ്ടി ഹാജരായ അഡ്വ എ.എൻ. രാജൻ ബാബു വാദിച്ചു.
No Comment.