Skip to content

chithrodayamflashnews.com

November 28, 2026 3:11 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കണ്ണൂർ: കണ്ണൂരില്‍ പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് ബഹുമുഖ ഇടപെടല്‍ അനിവാര്യം: മുഖ്യമന്ത്രി ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ജുഡീഷ്യറിയെ ശക്തിപ്പെടുത്തുന്നതിന് ബഹുമുഖമ ഇടപെടല്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കണ്ണൂരില്‍ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഞ്ച് കോടിയോളം കേസുകളാണ് ഇന്ത്യയിലാകെയുള്ള കോടതികളില്‍ തീർപ്പാകാതെ കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈകി ലഭിക്കപ്പെടുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിക്ക് തുല്യമാണെന്ന് നാം പറയാറുണ്ട്. കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേസുകള്‍ തീർപ്പാക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ച്‌ പരാമർശിച്ചത്.

കോടതി നടപടികളുടെ ഈ മെല്ലെപ്പോക്ക് പലപ്പോഴും നീതി തേടിയെത്തുന്നവർക്ക് ശിക്ഷയായി തോന്നാം എന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത്. പരമോന്നത നീതി പീഠത്തിന്റെ അധ്യക്ഷൻ തന്നെ ഇത്തരം ഒരു പ്രസ്താവന നടത്തുമ്ബോള്‍ നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്, പരിശോധിക്കപ്പെടേണ്ടതുണ്ട്, പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് കോടതി നടപടികള്‍ വൈകുന്നത് ഏതെങ്കിലും പ്രത്യേക വകുപ്പിന്റെയോ വിഭാഗത്തിന്റെയോ പ്രവർത്തനങ്ങളിലെ പാളിച്ച കൊണ്ടല്ല. നാമിന്നും പിന്തുടരുന്ന കാലഹരണപ്പെട്ട പുരാതന മാതൃകകള്‍, കോടതികളില്‍ മതിയായ സൗകര്യം ലഭ്യമല്ലാത്തത്, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ തമ്മിലുള്ള ഏകോപനം ഇല്ലായ്മ, ഇത്തരത്തില്‍ നിരവധി ഘടകങ്ങള്‍ അതിലുണ്ട്. ഇവ ഓരോന്നിനെയും തിരിച്ചിറിഞ്ഞ് പ്രതിസന്ധികളെ മറികടന്ന് വേഗത്തില്‍ കേസുകള്‍ തീർപ്പാക്കാൻ കഴിയുന്ന നിലയിലേക്ക് നമ്മള്‍ എത്തിച്ചേരേണ്ടതുണ്ട്.

ആ നിലക്ക് വേണം കാര്യങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും. ഇത്രയധികം കേസുകള്‍ കോടതികള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ കോടതികളും ജുഡീഷ്യല്‍ ഉദ്യോഗസ്ഥരും ഇല്ല. ഈ പരിമിതികള്‍ തിരിച്ചറിഞ്ഞ് പ്രവർത്തിച്ചാല്‍ മാത്രമേ സമയബന്ധിതമായി നീതി ലഭ്യമാക്കാൻ കഴിയൂ. അതിന് ഉതകുന്ന ഇടപെടലുകള്‍ സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കോടതിയുടെ കാര്യക്ഷമ പ്രവർത്തനങ്ങള്‍ക്ക് ഉതകുന്ന ഭൗതിക സാഹചര്യങ്ങള്‍ ഏറ്റവും പ്രധാനമാണ്. 2016ന് ശേഷം സംസ്ഥാനത്ത് 105 കോടതികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ 577, സബോർഡിനേറ്റ് കോടതികളില്‍ 2334 തസ്തികകള്‍ സൃഷ്ടിച്ചു. ജുഡീഷ്യറിയെ ശക്തിപ്പെടുത്താൻ ഉതകുന്ന ഒട്ടേറെ നടപടികള്‍ സംസ്ഥാനം സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഹൈക്കോടതി ജഡ്ജിയും തലശ്ശേരി ജുഡീഷ്യല്‍ ഡിസ്ട്രിക്‌ട് പോർട്ട്‌ഫോളിയോ ജഡ്ജുമായ ജസ്റ്റിസ് ടി ആർ രവി അധ്യക്ഷത വഹിച്ചു.

രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.

കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തില്‍, ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ, കണ്ണൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ സഹദേവൻ, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി തയ്യില്‍, അഡീഷണല്‍ ഗവ. പ്ലീഡർ കെ പി രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു.

തലശ്ശേരി ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് സ്വാഗതവും കുടുംബ കോടതി ജഡ്ജി ആർ എല്‍ ബൈജു നന്ദിയും പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6