ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ പൊലീസിന് സ്വമേധയാ കേസെടുക്കാമെന്ന് സർക്കാറിന് നിയമോപദേശം.ഇര മുന്നോട്ടുവന്നില്ലെങ്കിലും കേസ് രജിസ്റ്റർ ചെയ്യുന്നതിനും ആരോപണ വിധേയരെ ചോദ്യംചെയ്യുന്നതിനും തടസ്സമില്ല. കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്നത് പിന്നീടുള്ള കാര്യമാണെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുക എന്നതാണ് ആദ്യഘട്ടമെന്നും ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ ആഭ്യന്തരവകുപ്പിനെ അറിയിച്ചു.
ലൈംഗികാരോപണം ഉയർന്നുവന്നാല്‍ പരിശോധിക്കുന്നതിന് തടസ്സമില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കമീഷൻ സർക്കാറിന് സമർപ്പിച്ച പെൻഡ്രൈവുകളും സീഡികളും പരിശോധിക്കാം.
No Comment.