Skip to content

chithrodayamflashnews.com

November 29, 2026 6:05 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ഓൺലൈൻ തട്ടിപ്പിൽ
വീഴരുത്,, സുരക്ഷിതമാക്കാം ഇപിഎഫ് അക്കൗണ്ടുകൾ…….

ഡിജിറ്റല്‍ പേയ്മന്റുകള്‍ കൂടിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളായ ആധാര്‍, പാന്‍, ബാങ്ക് അ്ക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോണ്‍വിളികളില്‍ പറ്റിക്കപ്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും കുറവൊന്നുമില്ല. ഇപിഎഫ്ഒയില്‍ നിന്നാണെന്ന വ്യാജേന, വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ട് നിങ്ങള്‍ക്ക് മെസ്സേജോ ഫോണ്‍കോളോ വന്നിട്ടുണ്ടെങ്കില്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കാലങ്ങളായി സ്വരുക്കൂട്ടിവെച്ചിരിക്കുന്ന പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ വീഴാതെ നോക്കേണ്ടതുണ്ട്.ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ക്ലെയിം പരാജയപ്പെട്ടെന്ന് കാണിച്ച് ഒരു അക്കൗണ്ടുടമയ്ക്ക് അടുത്തിടെ മെസേജ് ലഭിച്ചിരുന്നു. എന്നാല്‍ തട്ടിപ്പ് കൃത്യസമയത്ത് തന്നെ തിരിച്ചറിഞ്ഞ അക്കൗണ്ട് ഉടമ ഇപിഎഫ്ഒ യെ ടാഗ് ചെയ്ത് കൊണ്ട് മെസ്സേജ് വിവരങ്ങള്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. ഓര്‍ക്കുക, വ്യക്തിഗതവിവരങ്ങളായ പാന്‍,യുഎഎന്‍,ബാങ്ക് , ഒടിപി തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ഇപിഎഫ് ഒയില്‍ നിന്നും ഫോണ്‍കോളോ, മെസ്സേജോ ഉണ്ടാവുകയില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ നേരത്തെയും വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ,സമ്പാദ്യ പദ്ധതിയാണ് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ് ). ശമ്പളവരിക്കാരായ ജീവനക്കാര്‍ക്ക് വേണ്ടി ആദായ നികുതിയിളവുകള്‍ ലഭിക്കാനുള്ള മികച്ച ഒരു മാര്‍ഗമാണ് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഈ പദ്ധതി. നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം ആണ് പി എഫിലേക്കുള്ള സംഭാവനയായി എടുക്കുക. സാധാരണ സേവിംഗ്സ് അക്കൗണ്ടിലോ ഫിക്സഡ് ഡെപ്പോസിറ്റ് സ്‌കീമിലോ ലഭിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ഈ തുക. നിങ്ങളുടെ പണം സൂക്ഷിക്കാനും അതില്‍ നിന്നും വരുമാനമുണ്ടാക്കാനുമുള്ള മികച്ച മാര്‍ഗമാണിത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6