തിരുവനന്തപുരം: തിരുവോണം ബംപർ വില്‍പ്പന 23 ലക്ഷത്തിലേയ്ക്ക്. ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട്ടാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്‍പ്പന നടത്തിയിരിക്കുന്നത്.നാലു ലക്ഷം ടിക്കറ്റാണ് പാലക്കാട് വിറ്റിരിക്കുന്നത്.
മൂന്നു ലക്ഷത്തിനടുത്ത് വില്‍പ്പനയുമായി തിരുവനന്തപുരം ജില്ല രണ്ടാമതും. രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. തിരുവോണം ബംപറിന്റെ (ബിആർ99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്.
രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം നല്‍കും. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനവും (ആകെ പത്തു കോടി ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 10 പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും (ആകെ അമ്ബതു ലക്ഷം 10 പരമ്ബരകള്‍ക്ക് ) ലഭിക്കും.
No Comment.