Skip to content

chithrodayamflashnews.com

പീഡന പരാതി വ്യാജം, കരിയര്‍ നശിപ്പിക്കുകയാണ് ലക്ഷ്യം, മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടന്‍ നിവിന്‍ പോളി

കൊച്ചി: യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. തനിക്കെതിരെ യുവതി ഉന്നയിച്ച പീഡന പരാതി വ്യാജമാണെന്ന് നിവിന്‍ പോളി പറയുന്നു.

ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്. പരാതി ഡിജിപിക്കും കൈമാറിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും നിവിന്‍ പറയുന്നു.

തന്റെ കരിയര്‍ നശിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, നടന്‍ നിവിനെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമാണെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും പ്രതികരിച്ചു.

പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6